27 May Monday

ബിഎസ‌്എൻഎൽ മഹോത്സവം 27ന‌് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Saturday Apr 20, 2019
കാഞ്ഞങ്ങാട‌്
ബിഎസ‌്എൻഎൽ മഹോത്സവം 27 മുതൽ മെയ‌് അഞ്ചുവരെ കോട്ടച്ചേരി ബിഎസ‌്എൻഎൽ നഗറിൽ നടക്കും. 26ന‌് പുലർച്ചെ അഞ്ചിന‌്  മെഗാ മാരത്തണോടെ ആരംഭിക്കും. 27ന‌് വൈകിട്ട‌് അഞ്ചിന‌് വിളംബര ഘോഷയാത്ര. 28ന‌് രാവിലെ മന്ത്രി ഇ ചന്ദ്രശേഖരൻ  ഉദ‌്ഘാടനം ചെയ്യും. പി കരുണാകരൻ എംപി മുഖ്യാതിഥിയാകും. തുടർന്ന‌് കണ്ണൂർ ബിഎസ‌്എൻഎൽ  അവതരിപ്പിക്കുന്ന സിംഫണി. 29ന‌് സെമിനാർ. ബിഎസ‌്എൻഎല്ലിന്റെ അതിജീവനം. വി എ എൻ നമ്പൂതിരി വിഷയം അവതരിപ്പിക്കും. തുടർന്ന‌്  കൊടക്കാട‌് ജനാർദനൻ പണിക്കരും മടിക്കൈ ഗോപാലകൃഷ‌്ണൻ പണിക്കരും മറുത്തുകളി അവതരിപ്പിക്കും.  പിലിക്കോട‌് വേങ്ങക്കോട്ട‌് ഭഗവതി ക്ഷേത്ര പൂരക്കളി സംഘത്തിന്റെ പൂരക്കളിയും ഉണ്ടാകും. 30ന‌് പ്രഭാഷണം ‐- ജീവിതത്തിലെ ജനാധിപത്യം ‐- അവതരണം ‐- റവ. ഡോ. മോത്തി വർക്കി. ഇ കെ നായനാർ ലൈബ്രറി വനിതാവേദിയുടെ പെൺകോലം നാടകം, മെട്രോ മണലിന്റെ കലാപരിപാടികൾ, വടക്കേവാതിക്കൽ പാട്ടുകൂട്ടത്തിന്റെ സംഗീത സന്ധ്യ. മെയ‌് ഒന്നിന‌് സെമിനാർ ‐ നെഹ‌്റുവും ഇന്ത്യൻ പൊതുമേഖലയും ഐഎൻടിയുസി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ ഉദ‌്ഘാടനംചെയ്യും. നവീൻ പ്രസാദ‌് വിഷയം അവതരിപ്പിക്കും.  മെലഡി നൈറ്റ‌് പയ്യന്നൂരിന്റെ ഗസൽ സന്ധ്യ. മെയ‌് രണ്ടിന‌് പ്രഭാഷണം: ഗാന്ധിജിയും സാങ്കേതിക വിദ്യയും. അവതരണം:   കെ ജയകുമാർ. തുടർന്ന‌് ബിഎസ‌്എൻഎൽ കലാസന്ധ്യ.  മൂന്നി‌ന‌് അംബേദ‌്കർ അനുസ‌്മരണത്തിൽ ജസ‌്റ്റിസ‌് നാഗ‌്മോഹൻ പ്രഭാഷണം നടത്തും. തുടർന്ന‌് ദൃശ്യ ആവിക്കരയുടെ യക്ഷഗാനം.  നാലിന‌് സാംസ‌്കാരിക സമ്മേളനം  മന്ത്രി ഇ പി ജയരാജൻ ഉദ‌്ഘാടനം ചെയ്യും. തുടർന്ന‌്  ഡോ. പള്ളൂർ രാധാകൃഷ‌്ണനും സംഘവും അവതരിപ്പിക്കുന്ന സംഗീതാമൃതം.
പ്രധാന വാർത്തകൾ
 Top