13 November Wednesday

ദുരിതം തിന്നുന്ന കുടുംബത്തോട്‌ ഇങ്ങനെ ചെയ്യരുത്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019
മഞ്ചേശ്വരം
പ്രായാധിക്യവും അവശതയുമായി കഴിയുന്നവർക്ക‌് ഒരു പ്രതീക്ഷയുണ്ട‌്. സംസ്ഥാന സർക്കാർ നൽകുന്ന 1200 രൂപ ക്ഷേമപെൻഷൻ മുടങ്ങാതെ കൈകളിലെത്തുമെന്ന‌്. മംഗൽപാടി പഞ്ചായത്തിലും മഞ്ചേശ്വരം പഞ്ചായത്തിലുമുള്ള പലർക്കും സർക്കാർ നൽകുന്ന പെൻഷൻ കിട്ടാറില്ല.  മഞ്ചേശ്വരം പഞ്ചായത്തിലെ 23 -ാം വാർഡിൽ റെയിൽവേ സ‌്റ്റേഷനോട‌് ചേർന്നുള്ള ഇടിഞ്ഞുവീഴാറായ സലീം മൻസിലിൽ  കഴിയുന്ന സുഹ‌്റാബി(85)‌, അനുജത്തി കുൽസു(78), സഹോദരൻ മുഹമ്മദ‌് റംസാന്റെ ഭാര്യ ഫാത്തിമ എന്നിവർക്ക‌് ക്ഷേമപെൻഷൻ കിട്ടാറില്ല. പെൻഷനും തുക വർധിപ്പിച്ചതുമൊക്കെ പഞ്ചായത്ത‌് മറച്ചുവയ്‌ക്കുകയാണ‌്. സംസ്ഥാന സർക്കാർ നൽകുന്ന പെൻഷൻ  ലഭിക്കുണ്ടോ എന്ന്‌ അന്വേഷിക്കാനോ  വീട്ടിലെത്തിക്കാനോ  പഞ്ചായത്തംഗമോ അധികാരികളോ ശ്രമിക്കാറില്ലെന്ന‌് ഇവർ പറയുന്നു. മൂവർക്കും അസുഖങ്ങളുണ്ട‌്. സുഹറാബിക്ക്‌ കാഴ‌്ച  നഷ്ടപ്പെട്ടുതുടങ്ങി. നല്ലൊരു വീട‌ിനായി പഞ്ചായത്തിനെ സമീപിച്ചപ്പോഴും കബളിപ്പിക്കുകയായിരുന്നു. വീട‌് അനുവദിച്ചുവെന്നും നിർമാണം തുടങ്ങിക്കോളൂ എന്ന‌ ഭരണസമിതിയുടെ വാക്ക‌് വിശ്വസിച്ച‌് തറകെട്ടിയ ശേഷമാണ‌്  വീട‌് അനുവദിച്ചിട്ടില്ലെന്ന‌് മനസിലായത്‌. സംസ്ഥാന സർക്കാർ നൽകുന്ന പെൻഷനും മറ്റ‌് ആനുകൂല്യങ്ങളുംസ്ഥിരമായി ജനങ്ങൾക്ക്‌ നിഷേധിക്കുകയാണ്‌ മഞ്ചേശ്വരത്ത‌ും മംഗൽപാടി പഞ്ചായത്തിലും  ലീഗ‌് നേതൃത്വം നൽകുന്ന ഭരണ സമിതികൾ.
പ്രധാന വാർത്തകൾ
 Top