ബോവിക്കാനത്ത് ജനകീയ മുന്നേറ്റം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 18, 2023, 10:48 PM | 0 min read

 ബോവിക്കാനം 

സാമ്പത്തിക ഉപരോധം നടത്തി കേരളത്തെ ശ്വാസം മുട്ടിക്കുന്ന കേന്ദ്രനയത്തിനെതിരെയും വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കും എതിരെ ശക്തമായ ജനകീയ പ്രതിഷേധവുമായി സിപിഐ എം ധർണ. ഉദുമ മണ്ഡലം കമ്മിറ്റി ബോവിക്കാനത്ത് സംഘടിപ്പിച്ച ധർണ്ണയിൽ നൂറുകണക്കിനാളുകൾ അണിനിരന്നു.
ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ ചന്ദ്രശേഖരൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം സി എച്ച് കുഞ്ഞമ്പു എംഎൽഎ, മുതിർന്ന നേതാവ് പി കരുണാകരൻ, ജില്ലാ സെക്രട്ടറിയറ്റംഗം പി ജനാർദനൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ കുഞ്ഞിരാമൻ, സി ബാലൻ, കെ മണികണ്ഠൻ ഏരിയാ സെക്രട്ടറിമാരായ എം അനന്തൻ, മധു മുദിയക്കാൽ എന്നിവർ സംസാരിച്ചു. കാറഡുക്ക ഏരിയാ സെക്രട്ടറി എം മാധവൻ സ്വാഗതം പറഞ്ഞു. 
മഞ്ചേശ്വരത്ത്‌ 25ന്‌
സിപിഐ എം മഞ്ചേശ്വരം മണ്ഡലം  ധർണ 25ന്‌ കട്ടത്തടുക്കയിൽ നടക്കും. കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി ഉദ്‌ഘാടനം ചെയ്യും.
 


deshabhimani section

Related News

0 comments
Sort by

Home