22 August Thursday
ഓവുചാൽ സംവിധാനത്തിലെ അപാകം

മംഗളൂരു സെൻട്രൽ റെയിൽവേ സ‌്റ്റേഷൻ വെള്ളത്തിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

മംഗളൂരു സെൻട്രൽ റെയിൽവേ സ‌്റ്റേഷനിൽ വെള്ളം കയറിയപ്പോൾ

മംഗളൂരു 
ചെറിയ മഴയിൽപോലും മംഗളൂരു സെൻട്രൽ റെയിൽവേ സ‌്റ്റേഷനിൽ വെള്ളം കയറുന്നത‌് പതിവാകുന്നു. സ‌്റ്റേഷനിലെ ഓവുചാൽ സംവിധാനത്തിലെ അപാകമാണ‌് സ്ഥിരമായി ദുരിതമുണ്ടാക്കുന്നത‌്.
വ്യാഴാഴ‌്ച രാവിലെ ചെറിയതോതിൽ മഴ തുടങ്ങിയപ്പോഴെക്കും സ‌്റ്റേഷനിൽ വെള്ളപ്പൊക്കമായി. സ‌്റ്റേഷന‌് പുറത്ത‌് മുട്ടോളം ഉയരത്തിൽ വെള്ളം പൊങ്ങി. ബുക്കിങ‌് ഓഫീസ‌്, ഇൻഫർമേഷൻ ഓഫീസ‌്, സ‌്റ്റേഷൻ മാനേജരുടെ ഓഫീസ‌്, ആർഎംഎസ‌്, ടിക്കറ്റ‌് റിസർവേഷൻ ഓഫീസ‌് തുടങ്ങിയിടങ്ങളിലെല്ലാം അഴുക്ക‌ുവെള്ളം കയറിയതോടെ യാത്രക്കാരും റെയിൽവേ ജീവനക്കാരും ദുരിതത്തിലായി. 
പുറത്ത‌് ടാക‌്സി സ്‌റ്റാൻഡിലും വെള്ളംകയറി‌. സ‌്റ്റേഷന‌് മുന്നിലായി പുതിയ ഓവുചാൽ നിർമിക്കാൻ എടുത്ത കുഴി വെള്ളത്തിൽ മുങ്ങിയത‌് അപകടവസ്ഥയുണ്ടാക്കി. നിരവധി വാഹനങ്ങൾ കുടുങ്ങി. തുടർന്ന‌് സ‌്റ്റേഷനിലേക്ക‌് വരുന്ന വാഹനങ്ങൾ  തടഞ്ഞു.  മൂന്ന‌് മണിക്കൂറോളം കഴിഞ്ഞാണ‌് വെള്ളമിറങ്ങിയത‌്‌. റിസർവേഷൻ ഓഫീസിന‌് മുന്നിലെ ഓവുചാൽ അടഞ്ഞതും പുതിയ ഓവുചാലിനായി കുഴിയെടുത്ത‌് മണ്ണ‌് കൂട്ടിയിട്ടതുമാണ‌്  മഴ വെള്ളം ഒഴുകി പോകാത്തത‌്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top