15 December Sunday

കലക്ടറേറ്റിലേക്ക് ജീവനക്കാരുടെ ഉജ്വല മാർച്ച‌്

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

കേരള എൻജിഒ യൂണിയൻ ജില്ലാകമ്മിറ്റി നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചും ധർണയും സംസ്ഥാന സെക്രട്ടറിയറ്റംഗം കെ രാജചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കാസർകോട്

സംസ്ഥാന ജീവനക്കാർ വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള എൻജിഒ യൂണിയൻ ജില്ലാകമ്മിറ്റി നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. ഗവ. കോളേജ് പരിസരത്തു നിന്നാരംഭിച്ച മാർച്ചിൽ മൂവായിരത്തിൽപരം ജീവനക്കാർ അണിനിരന്നു. 11–-ാം ശമ്പള കമീഷൻ നടപടികൾ ഉടനെ ആരംഭിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പുനഃപരിശോധന സമിതി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക, കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾ തിരുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ നയങ്ങൾക്ക് ശക്തിപകരുക, വിലക്കയറ്റം തടയുക, വർഗീയതയെ ചെറുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്.
വിദ്യാനഗർ ബി സി റോഡ് ജങ‌്ഷനിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ രാജചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് എം ചന്ദ്രശേഖരൻ അധ്യക്ഷനായി. കെ അനിൽകുമാർ, വി ശോഭ, കെ വി രമേശൻ, കെ ഭാനുപ്രകാശ് എന്നിവർ സംസാരിച്ചു. ജില്ലാസെക്രട്ടറി കെ പി ഗംഗാധരൻ സ്വാഗതവും ജോയിന്റ‌് സെക്രട്ടറി കെ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
 

 

പ്രധാന വാർത്തകൾ
 Top