04 August Wednesday

കേൾക്കാം ഇ– വായന

കെ സി ലെെജുമോൻUpdated: Saturday Jun 19, 2021

കാഴ്‌ച പരിമിതരുടെ വായനയ്‌ക്കായി പുസ്‌തകങ്ങളുടെ റെക്കോർഡിങ്ങിലേർപ്പെട്ട ലൈബ്രേറിയൻ പി ജിഷ

കാസർകോട്‌

തകഴിയുടെ കയറും രണ്ടാമൂഴവും മുതൽ സന്തോഷ്‌ ഏച്ചിക്കാനത്തിന്റെ ബിരിയാണി വരെയുള്ള കഥയും നോവലുമെല്ലാം റെക്കോർഡ്‌ ചെയ്‌ത്‌ വായനക്കാരിലെത്തിച്ച്‌ വായനയുടെ ആധുനിക രീതിയിൽ മുന്നേറുകയാണ്‌ വിദ്യാനഗർ ഉദയഗിരിയിൽ കാഴ്‌ച പരിമിതർക്കായുള്ള ബ്രെയ്‌ലി ഓഡിയോ ലൈബ്രറി. ഈ വിഭാഗത്തിൽ സംസ്ഥാനത്ത്‌ ലൈബ്രറി കൗൺസിൽ അംഗത്വമുള്ള ഏക വായനശാലയാണിത്‌. 
വായനശാലയുടെ നേതൃത്വത്തിൽ 1600 പുസ്‌തകം റെക്കോർഡ്‌ ചെയ്‌ത്‌ കൈമാറുന്നു. ഇതിനുപുറമെ ജില്ലയ്‌ക്ക്‌ പുറത്ത് റെക്കോർഡ്‌ ചെയ്‌ത ആയിരത്തിലധികം പുസ്‌തകങ്ങളുടെ ശേഖരവും വായനശാലയ്‌ക്ക്‌ സ്വന്തം. 
വായനശാലയിൽ അംഗത്വമുള്ള 125 പേർ സ്ഥിരമായി പുസ്‌തകങ്ങളുടെ ശബ്ദരൂപത്തെ  ആശ്രയിക്കുന്നു. പെൻഡ്രൈവിലും ഫോണിലുമായാണ്‌  കൈമാറുന്നത്‌. അംഗത്വമില്ലാത്തവർ കാഴ്‌ച പരിമിതരാണെന്ന സർട്ടിഫിക്കറ്റ്‌ ഹാജരാക്കിയാൽ അവർക്കും പുസ്‌തകത്തിന്റെ ശബ്ദരൂപം നൽകും. പുസ്‌തകം റെക്കോർഡ്‌ ചെയ്‌ത ശേഷം കാഴ്‌ച പരിമിതർക്ക്‌ മനസിലാകുന്ന രീതിയിൽ എഡിറ്റുചെയ്യുന്നത്‌ ലൈബ്രേറിയൻകൂടിയായ പി ജിഷയാണ്‌. 
പുലിക്കുന്നിലെ ജില്ലാ ലൈബ്രറിയിൽനിന്നാണ്‌ പുസ്‌തകം എടുത്ത്‌ ശബ്ദരൂപത്തിലാക്കുന്നത്‌. കേരള ഫെഡറേഷൻ ഓഫ്‌ ദി ബ്ലൈൻഡ്‌ ജില്ലാകമ്മിറ്റി ഓഫീസിലാണ്‌ വായനശാല. പി ദാമോദരൻ പ്രസിഡന്റും സതീശൻ ബേവിഞ്ച സെക്രട്ടറിയുമായ ഭരണസമിതിയാണ്‌  പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top