17 September Tuesday

മധുര മാമ്പഴം സംസ്ഥാന സാഹിത്യ ശിൽപശാല തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019

മധുര മാമ്പഴം സംസ്ഥാന സാഹിത്യ പാഠശാല നോവലിസ്റ്റ് സി വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, മേലാങ്കോട്ട് എ സി  കണ്ണൻ നായർ ഗവ. യുപി സ്കൂൾ എന്നിവ ജില്ലാ ലൈബ്രറി കൗൺസിലുമായി സഹകരിച്ച് നടത്തുന്ന മധുര മാമ്പഴം സംസ്ഥാന രചനാ ശിൽപശാല തുടങ്ങി. അതിയാമ്പൂർ ബാലബോധിനി ഗ്രന്ഥാലയത്തിൽ നോവലിസ്റ്റ് സി വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 
ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അധ്യക്ഷനായി. നഗരസഭാ ചെയർമാൻ വി വി രമേശൻ മുഖ്യാതിഥിയായി. പി വി കെ പനയാൽ പ്രഭാഷണം നടത്തി.. അഡ്വ. പി അപ്പുക്കുട്ടൻ, വാസു ചോറോട്,  എം മധുസൂദനൻ,  പി വി ജയരാജ്,    കൊടക്കാട് നാരായണൻ,  യു മധു, എ കെ നാരായണൻ, ബി ബാബു, പി കുഞ്ഞികൃഷ്ണൻ എന്നിവ ർസംസാരിച്ചു. പയ്യന്നൂർ കുഞ്ഞിരാമനാണ് ക്യാമ്പ് ഡയറക്ടർ. യുപി, ഹൈസ്കൂൾ വിദ്യാർഥികളായ 40 പേരാണ് രണ്ട് ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കുന്നത്. കവിതാ പണിപ്പുരയ്ക്ക് സി എം വിനയചന്ദ്രൻ, സി പി ശുഭ, ബാബു മണ്ടൂർ എന്നിവർ നേതൃത്വം നൽകി.  ജില്ലാ ലൈബ്രറി കൗൺസിൽ ബാലവേദി കുട്ടികൾ അവതരിപ്പിക്കുന്ന നാടകം ഒറ്റയിലത്തണലിൽ അരങ്ങേറി.
ഞായറാഴ‌്ച രാവിലെ എട്ടിന‌് ക്യാമ്പംഗങ്ങൾ പത്ത് ഗ്രൂപ്പായി തിരിഞ്ഞ് വീടുകൾ സന്ദർശിക്കും. കാരണവന്മാരുമായി  മാവോർമ്മ പങ്കുവയ‌്ക്കും. നാട്ടു മാവിന്റെ രുചിപ്പെരുമ അവതരിപ്പിക്കും. 
പത്തിന‌്  കഥാ പണിപ്പുര തുടങ്ങും. ഇ പി രാജഗോപാലൻ,  അംബികാസുതൻ മാങ്ങാട്,  പി വി ഷാജികുമാർ, ടി പി വേണുഗോപാലൻ എന്നിവർ നേതൃത്വം നൽകും. വരിയും വരയും പരിപാടിക്ക് ചിത്രകാരന്മാരായ രാജേന്ദ്രൻ പുല്ലൂരും വിനോദ്  അമ്പലത്തറയും  നേതൃത്വം നൽകും. 
പകൽ മൂന്നിന‌്  സമാപനത്തിൽ കാർഷിക കോളേജ് അസോസിയേറ്റ് ഡീൻ ഡോ. പി ആർ സുരേഷ് ക്യാമ്പംഗങ്ങൾക്ക് നാട്ടുമാവിൻ തൈകളും സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടൻ സർട്ടിഫിക്കറ്റും നഗരസഭാ ചെയർമാൻ വി വി രമേശൻ  പുസ്തകവും വിതരണം ചെയ്യും.
 
 
പ്രധാന വാർത്തകൾ
 Top