22 September Sunday

ആരോഗ്യ ഇൻഷുറൻസ് പുതുക്കൽ: ജനങ്ങളുടെ ദുരിതം പരിഹരിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019
കാഞ്ഞങ്ങാട‌്
ആരോഗ്യ ഇൻഷുറൻസ് പുതുക്കലുമായി  ബന്ധപ്പെട്ട‌് ഉപഭോക്താക്കൾ അനുഭവിക്കുന്ന ദുരിതം പരിഹരിക്കണമെന്ന‌് കെഎസ‌്കെടിയു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പുതുക്കലിന‌് പഞ്ചായത്തുതലത്തിൽ ഒരു കേന്ദ്രത്തിൽ മാത്രമാണ‌് ക്യാമ്പ‌് നടത്തുന്നത‌്.  പഞ്ചായത്തിൽ 15 മുതൽ 23 വരെ വാർഡുകളുണ്ട‌്. ഒരു കുടുംബത്തിലെ മുഴുവൻ ആളുകളും നേരിട്ട് ക്യാമ്പിൽ പങ്കെടുക്കേണ്ടതുണ്ട്. വിട്ടു പോയവർക്ക് രണ്ട‌് മാസത്തിന് ശേഷമേ  കാർഡ് പുതുക്കാൻ സാധിക്കൂ.
ഒറ്റ ക്യാമ്പിൽ  പഞ്ചായത്തിലെ മുഴുവൻ പേരുടെയും കാർഡ് പുതുക്കുന്നതിനാൽ വലിയ തിരക്കാണ് അനുഭപ്പെടുന്നത്. രാവിലെ മുതൽ കാത്തുനിന്ന‌് വൈകിട്ട‌് നിരാശരായി പലരും മടങ്ങേണ്ട അവസ്ഥയാണ്.  ഇന്റർനെറ്റ് കൃത്യമായി ലഭിക്കാത്തതിനാൽ ഒരു കുടുംബത്തിന്  കൂടുതൽ സമയവും വേണ്ടി വരുന്നു. ഈ സാഹചര്യത്തിൽ പഞ്ചായത്തുതലത്തിൽ ഒന്നിലധികം ക്യാമ്പ‌് നടത്തി ജനങ്ങളുടെ ദുരിതം പരിഹരിക്കണമെന്ന‌്  ജില്ലാ സെക്രട്ടറി വി കെ രാജൻ ആവശ്യപ്പെട്ടു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top