15 September Sunday

കല്യോട്ട്‌ കൊലപാതകം സിപിഐ എം നേതാക്കൾക്കെതിരായ വ്യാജ പ്രചാരണം തള്ളിക്കളയണം

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019
ഉദുമ
കല്യോട്ട്‌ കൊലപാതകത്തിന്റെ പേരിൽ സിപിഐ എം നേതാക്കൾക്കെതിരെയുള്ള കള്ളക്കേസുകളും വ്യാജ പ്രചാരണങ്ങളും തള്ളിക്കളയണമെന്ന്‌ സിപിഐ എം ഉദുമ ഏരിയാകമ്മിറ്റി അഭ്യർഥിച്ചു. സംഭവത്തിന്റെ മറവിൽ  സിപിഐ എമ്മിനെ അപകീർത്തിപ്പെടുത്താൻ ബോധപൂർവമായ പ്രചാരണം യുഡിഎഫും മറ്റുശക്തികളും നടത്തുകയാണ‌്.  ഇതിന്റെ ഭാഗമായാണ്‌  ഉദുമ ഏരിയാ സെക്രട്ടറി കെ മണികണ്‌ഠനെയും പെരിയ ലോക്കൽ സെക്രട്ടറി എൻ ബാലകൃഷ്‌ണനെയും പ്രതിചേർത്ത്‌ ക്രൈംബ്രാഞ്ച്‌ അറസ്‌റ്റുചെയ്‌തത്‌. സംഭവത്തിൽ പാർടിക്കോ നേതാക്കൾക്കോ ഒരു ബന്ധവുമില്ലെന്ന‌് നേരത്തെ വ്യക്തമാക്കിയതാണ‌്. എന്നിട്ടും സിപിഐ എം നേതാക്കളെ വേട്ടയാടുന്ന  ഇത്തരം ഹീനശ്രമങ്ങളെ ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്ന്‌   ഏരിയാ കമ്മിറ്റി വ്യക്തമാക്കി.  25, 26 തിയതികളിൽ ബ്രാഞ്ച്‌, ലോക്കൽ കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനം നടത്താനും തീരുമാനിച്ചു.  
യോഗത്തിൽ എം കുമാരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ വി കഞ്ഞിരാമൻ, വി പി പി മുസ്‌തഫ, ജില്ലാ കമ്മിറ്റിയംഗം കെ കുഞ്ഞിരാമൻ എംഎൽഎ, ഏരിയാ സെക്രട്ടറി കെ മണികണ‌്ഠൻ എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top