17 June Monday

കോൺഗ്രസ‌് നേതാക്കൾക്കെതിരെ കുറ്റപത്രം

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019
കാഞ്ഞങ്ങാട്
കല്യോട്ട് കൊലപാതകക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബേക്കൽ പോലീസ് സ്റ്റേഷൻ മാർച്ച് മറയാക്കി റോഡ‌് ഗതാഗതവും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്രവും തടഞ്ഞതിന‌്  ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ ഉൾപ്പെടെയുള്ളവർക്കെതിരെ കുറ്റപത്രം നൽകി.  ഉദുമ പള്ളത്തുനിന്നു ബേക്കൽ പോലീസ് സ്റ്റേഷനിലേക്കു നടന്ന മാർച്ചിനെതിരെ ബേക്കൽ പോലീസാണ് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) യിൽ കുറ്റപത്രം സമർപ്പിച്ചത്. ഡിസിസി പ്രസിഡന്റിനു പുറമെ യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വൽ, രാജൻ പെരിയ, കൃഷ്ണൻ ചട്ടഞ്ചാൽ, സുകുമാരൻ പൂച്ചക്കാട്, രാജേഷ് തെക്കേക്കുന്ന്, ഗീതാ കൃഷ്ണൻ, ഇന്ദു പത്മനാഭൻ മൊയോലം, ശ്രീകല പുല്ലൂർ എന്നിവർക്കെതിരെയും കേസെടുത്തിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top