17 June Monday

രാജധാനി എക്സ്പ്രസിന് സ്വീകരണം നൽകി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 19, 2019

കാസർകോട് 

പുതുതായി സ്റ്റോപ്പ് അനുവദിച്ച രാജധാനി എക്സ്പ്രസിന്  കാസർകോട‌് റെയിൽവേ സ‌്റ്റേഷനിൽ എൽഡിഎഫ് നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണംനൽകി. 
പി കരുണാകരൻ എംപി എൻജിൻ ഡ്രൈവറെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. മധുരപലഹാരവും നൽകി. 
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു, ജില്ലാകമ്മിറ്റി അംഗം എം സുമതി, ഏരിയാസെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ,  ബിജു ഉണ്ണിത്താൻ, മുനീർ കണ്ടാളം, അസൈനാർ നുള്ളിപ്പാടി എന്നിവർ സംബന്ധിച്ചു. 
വർഷങ്ങളായുള്ള കാത്തിരിപ്പിന‌് ശേഷമാണ‌് രാജധാനിക്ക‌് കാസർകോട‌് സ‌്റ്റോപ്പ‌് അനുവദിച്ചത‌്.  
പി കരുണാകരൻ എംപിയുടെ നിരന്തര ഇടപെടലാണ‌് ഇതിന‌് കാരണമായത‌്.
പ്രധാന വാർത്തകൾ
 Top