29 February Saturday

ലൈഫ്‌ മിഷൻ പണം വാങ്ങിയവർ വീട്‌ പണി പൂർത്തിയാക്കിയില്ലെങ്കിൽ നടപടി

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020
കാസർകോട്‌ 
ലൈഫ് മിഷന്റെ ഒന്നാംഘട്ടത്തിൽ അധികധനസഹായം ലഭിച്ചിട്ടും വീട്  പണി പൂർത്തിയാക്കാത്തവർക്കെതിരെ റവന്യൂ റിക്കവറിക്ക്‌  കലക്ടർ ഡോ ഡി സജിത് ബാബു നിർദേശം നൽകി. നവ കേരളം കർമ്മ പദ്ധതിയുടെ  പുരോഗതി വിലയിരുത്തുന്നതിന്  ചേംബറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കലക്ടറേറ്റിന് മുൻവശം നിർമ്മിക്കുന്ന  ഓപ്പൺ ജിമ്മിന് ആർദ്രം ജിം എന്ന പേര് നൽകും .നവകേരളം  മിഷൻ കോ-ഓർഡിനേറ്റർമാർ തദ്ദേശ സ്ഥാപനങ്ങളുടെ ആസൂത്രണ പ്രക്രിയയിൽ പങ്കെടുത്ത്‌ ജില്ലാ ആസൂത്രണ സമിതിയിൽ റിപ്പോർട്ട് ചെയ്യണം.  ആർദ്രം മിഷന്റെ  ഭാഗമായി ഡോക്ടർമാർ,നേഴ്‌സ്,പാരമെഡിക്കൽ സ്റ്റാഫ് എന്നിവരെ നിയമിക്കുന്നതിന്‌ തദ്ദേശസ്ഥാപനങ്ങൾക്ക്‌ അനുമതി നൽകാൻ  പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറോടും ജില്ലാ മെഡിക്കൽ ഓഫീസറോടും ആവശ്യപ്പെട്ടു. ലൈഫ്,ആർദ്രം,ഹരിത കേരളം,പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മിഷനുകളുടെയും പ്രവർത്തനം വിലയിരുത്തി.
പ്രധാന വാർത്തകൾ
 Top