21 February Friday

കാഞ്ഞങ്ങാടുമുതൽ തിരുവനന്തപുരംവരെ വഴിയോര കച്ചവടക്കാരുടെ ജാഥ ഫെബ്രുവരി 1ന‌് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020
കാഞ്ഞങ്ങാട‌്
വഴിയോ കച്ചവടത്തൊഴിലാളി സംസ്ഥാന ഫെഡറേഷൻ (സിഐടിയു) സംഘടിപ്പിക്കുന്ന സംസ്ഥാന ജാഥ ഫെബ്രുവരി ഒന്നിന‌്  കാഞ്ഞങ്ങാടുനിന്ന‌് തുടങ്ങും.   
വഴിയോര കച്ചവട സംരക്ഷണ നിയമം എല്ലാ പഞ്ചായത്തിലും നടപ്പിലാക്കുക, അന്യായമായ ഒഴിപ്പിക്കൽ നിർത്തിവയ‌്ക്കുക,  ക്ഷേമനിധി രൂപീകരിക്കുക എന്നീ  ആവശ്യങ്ങളുന്നയിച്ച‌് ഫെബ്രുവരി 28ന‌് സെക്രട്ടറിയറ്റിൽ നടത്തുന്ന തെരുവുസമരത്തിന്റെ പ്രചാരണാർഥമാണ്‌ ജാഥ.  14 ന് തിരുവനന്തപുരത്ത് സമാപിക്കും.   
കാഞ്ഞങ്ങാട് കുന്നമ്മൽ അഴീക്കോടൻ മന്ദിരത്തിൽ സംഘാടക സമിതി  യോഗം  സിഐടിയു  സംസ്ഥാന കമ്മിറ്റി അംഗം  കാറ്റാടി കുമാരൻ ഉദ‌്ഘാടനം ചെയ്തു.   ടി  കുട്ട്യൻ അധ്യക്ഷനായി.  ഡി വി അമ്പാടി, പ്രസാദ്,  എ കെ ആൽബർട്ട്, പി  നാരായണൻ,  രഘുപതി എന്നിവർ സംസാരിച്ചു. എം ആർ ദിനേശൻ സാഗതം പറഞ്ഞു. 
ഭാരവാഹികൾ: കാറ്റാടി കുമാരൻ(ചെയർമാൻ), പ്രസാദ്,  എ കെ ആൽബർട്ട്,  ടി കുട്ട്യൻ( വൈസ് ചെയർമാൻ),  എം ആർ ദിനേശൻ (കൺവീനർ),  ഡി വി അമ്പാടി പി, നാരായണൻ(ജോയിന്റ‌് കൺവീനർ).
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top