21 February Thursday

കൊലക്കേസ‌് പ്രതി കാസർകോട്ട്‌ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 19, 2019
കണ്ണൂർ
കൊലക്കേസ‌് പ്രതി ഒമ്പത‌് വർഷത്തിന‌് ശേഷം  പിടിയിൽ. ചൊവ്വ ആറ്റടപ്പ സ്വദേശി വി കെ മുഹമ്മദലിയാ (49)ണ‌് വളപട്ടണം പൊലീസ‌ിന്റെ പിടിയിലായത‌്. 2010 ൽ മാങ്കടവിൽ  ഭാര്യ സഹോദരനായ ജലാലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജാമ്യത്തിലറങ്ങി മുങ്ങുകയായിരുന്നു. ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും താമസിച്ച ശേഷം   കാസർകോടെത്തി. ആധാർ  ഉപയോഗിച്ച‌് നടത്തിയ പരിശോധനയിൽ ഫോൺ നമ്പർ ലഭിച്ചതാണ‌് അന്വേഷണത്തിന‌് വഴിത്തിരിവായത‌്‌. വിവാഹം കഴിച്ച് ഓട്ടോ ഓടിച്ച് കഴിയുകയായിരുന്ന പ്രതിയെ മൂന്ന‌് മാസത്തെ പ്രയത്നത്തിനൊടുവിലാണ് കാസർകോട‌് മാർക്കറ്റിൽനിന്ന‌് പൊലീസ് ഓട്ടോ തടഞ്ഞ‌് പിടികൂടിയത്.  അറസ്റ്റു ചെയ്യുന്നതിനിടെ  എതിർത്ത പ്രതിയെ പൊലീസ് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു.  വളപട്ടണം എസ്ഐ സി സി ലതീഷ്,  എഎസ‌്ഐ പ്രസാദ് എനനിവരുടെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്‌. 

 

പ്രധാന വാർത്തകൾ
 Top