29 May Friday
ഇന്ത്യൻ കമ്യൂണിസ്‌റ്റ്‌ പാർടി

നൂറാം വാർഷികാഘോഷത്തിന്‌ ജില്ലയിൽ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019

കമ്യൂണിസ്റ്റ് പാർടിയുടെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി കയ്യൂരിൽ നടന്ന സെമിനാർ കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം ഉദ്ഘാടനം ചെയ്യുന്നു

കയ്യൂർ

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയുടെ നൂറാം വാർഷികാഘോഷത്തിന്  കയ്യൂർ രക്തസാക്ഷികളുടെ മണ്ണിൽ തുടക്കമായി. സിപിഐ എം ജില്ലാ കമ്മിറ്റി ഇ എം എസ് പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല സെമിനാർ കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം എം രാജഗോപാലൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, കെ കുഞ്ഞിരാമൻ, ടി വി ഗോവിന്ദൻ എന്നിവർ സംസാരിച്ചു. ഏരിയ ാസെക്രട്ടറി കെ സുധാകരൻ സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top