13 October Sunday

പാറുവമ്മയും പിന്മുറക്കാരും ഒത്തുകൂടി, അവർ 86 പേർ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024

പാറുവമ്മയും കുടുംബാംഗങ്ങളും ചലച്ചിത്ര താരവും പഞ്ചായത്തംഗവുമായ പി പി കുഞ്ഞികൃഷ്‌ണനൊപ്പം

തൃക്കരിപ്പൂർ
86 കഴിഞ്ഞ പാറുവമ്മയും 86 കുടുംബാംഗങ്ങളും ഒത്തുചേർന്നതോടെ നാല് തലമുകളുടെ സംഗമം കൂടിയായി അത്‌.  തടിയൻകൊവ്വലിലെ കപ്പണക്കാൽ പാറുവമ്മയും ഒമ്പത് മക്കളും അവരുടെ മക്കളും പേരമക്കളുമാണ് മകൻ രമേശന്റെ വീട്ടിൽ ഒത്തുകൂടിയത്. നീലേശ്വരം, ചായ്യോത്ത്, പരപ്പച്ചാൽ, പയ്യന്നൂർ, വെങ്ങര, പറശ്ശിനിക്കടവ് തുടങ്ങിയ പ്രദേശങ്ങളിലാണ്‌ ഇവരിൽ പലരും താമസിക്കുന്നത്. ഭർത്താവ് ചിരുകണ്ഠൻ മരിച്ച ശേഷം മകൾ ലതയോടൊപ്പമാണ് പാറു വമ്മ താമസിക്കുന്നത്‌.  പാറുവമ്മയുടെ 86ാം  പിറന്നാളിന്‌ പേരമകൾ അഞ്ജിതയുടെ മകൻ റിഷാനും സംഗമത്തിലെ 86ാമത്തെ അംഗമായി. പാറുവമ്മയുടെ ഒമ്പത് മക്കളിൽ അന്തരിച്ച കൃഷ്ണൻ ഒഴികെയുള്ളവരല്ലാം സംഗമത്തിലുണ്ടായി. ചലച്ചിത്ര താരവും പഞ്ചായത്തംഗവുമായ പി പി കുഞ്ഞികൃഷ്ണനാണ്  സംഗമം ആശയം കുടുംബാംഗങ്ങളുമായി പങ്കുവച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top