21 September Saturday

ഉപതെരഞ്ഞെടുപ്പ് ഇവിടെ കോൺഗ്രസ്–-ബിജെപി ‘നമ്മളൊന്ന്‌’

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019
ബേഡഡുക്ക
ബേഡഡുക്ക പഞ്ചായത്ത് നാലാംവാർഡ് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ്‌–- ബിജെപി അവിശുദ്ധ സഖ്യം.   നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി കഴിഞ്ഞു. ഇതുവരെ യുഡിഎഫിന്‌ വേണ്ടി ആരും നാമ നിർദേശപത്രിക സമർപ്പിച്ചിട്ടില്ല. എൽഡിഎഫ് സ്ഥാനാർഥി എ ടി സരസ്വതിയും ബിജെപി സ്ഥാനാർത്ഥി കവിതയും തമ്മിലാണ്‌ മൽസരം.   യുഡിഎഫിന്  സ്ഥാനാർഥിയില്ലാത്തത്‌ ബിജെപിയുമായുള്ള അവിശുദ്ധ സഖ്യത്തിന് തെളിവാണെന്ന്‌   സിപിഎം പറഞ്ഞു. രാജ്യത്ത്‌  കോൺഗ്രസിനെ തുടച്ചു നീക്കാൻ ശ്രമിക്കുന്ന ബിജെപിയുമായി താൽക്കാലിക ലാഭത്തിന്‌ വേണ്ടി കൂട്ടുകൂടാനുള്ള നീക്കം കോൺഗ്രസ്‌ അണികളിൽ ശക്തമായ പ്രതിഷേധം വിളിച്ചു വരുത്തിയിരിക്കുകയാണ്‌.  സംസ്ഥാന–- ജില്ല നേതൃത്വം ഇതിന്‌ മറുപടി പറയണമെന്നാണ്‌ അണികളുടെ ആവശ്യം.  
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിരവധി വാർഡുകളിൽ കോൺഗ്രസും ബിജെപിയും അവിശുദ്ധ സഖ്യത്തിലായിരുന്നു. അതിന്റെ ഭാഗമായാണ്‌ പത്താംവാർഡിൽ നിന്നും യുഡിഎഫ് സ്ഥാനാർഥി വിജയിച്ചത്‌. കോൺഗ്രസിനെ നശിപ്പിക്കുന്നതിനായി ബിജെപി കച്ചക്കെട്ടിയിറങ്ങിയ സാഹചര്യത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ഈ അവിശുദ്ധ സഖ്യം  ചർച്ച ചെയ്യപ്പെടുകയാണ്‌.  ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡിൽ കഴിഞ്ഞ തവണ മൂന്നാംസ്ഥാനത്തായിരുന്നു യുഡിഎഫ്. അന്ന്‌ യുഡിഎഫ്‌ സ്ഥാനാർഥിക്ക്‌ 110 വോട്ട്‌ ലഭിച്ചിരുന്നു.
പ്രധാന വാർത്തകൾ
 Top