20 September Friday

ജനകീയം; മധുരം പ്രഭാതം

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019
കാസർകോട്‌
ജില്ലയിലെ സ്‌കൂളുകളിൽ വിദ്യാർഥികൾ ഒട്ടിയ വയറുകളുമായി ഇരിക്കുന്ന സാഹചര്യം ഇല്ലാതാക്കാൻ വേണ്ടി ജില്ലാ ശിശുക്ഷേമ സമിതിയുടെ സഹകരണത്തോടെ ജില്ലാ അധികൃതർ നടപ്പാക്കുന്ന മധുരം പ്രഭാതം പദ്ധതി കൂടുതൽ ജനകീയമാവുന്നു. പദ്ധതിയുടെ പ്രാധാന്യം മനസ്സിലാക്കി പ്രഭാത ഭക്ഷണം ലഭ്യമാക്കുന്നതിനായി കൂടുതൽ പേർ മുന്നോട്ട് വരുന്നതായി  ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി മധു മുതിയക്കാൽ പറഞ്ഞു. വിദ്യാർഥികളുടെ ബൗദ്ധിക വികാസത്തിന് പ്രഥമ പരിഗണന നൽകി ആവിഷ്‌കരിച്ച പദ്ധതിക്ക് പിന്തുണയർപ്പിച്ച് ഇസ്‌കോൺ ബോവിക്കാനം ചാപ്റ്റർ ഭാരവാഹികൾ ശിശുക്ഷേമ സമിതി അധികൃതരെ തേടിയെത്തി. പ്രഭാത ഭക്ഷണം കഴിക്കാൻ സാഹചര്യമില്ലാത്ത 25 വിദ്യാർഥികൾക്ക് ഭക്ഷണം നൽകുന്നതിനുള്ള സമ്മത പത്രം ഇസ്‌കോൺ ഭാരവാഹികളായ നാരായണ പൂജാരി, സൂരജ് എന്നിവർ കലക്ടർ ഡോ. ഡി സജിത് ബാബുവിന് കൈമാറി. റോട്ടറി ക്ലബ് നീലേശ്വരം യൂണിറ്റ് പത്ത് വിദ്യാർഥികളെ പദ്ധതി പ്രകാരം ഏറ്റെടുത്തു. 550 വിദ്യാർഥികൾക്ക് ഇതിനകം  സ്‌പോൺസർമാരെ കണ്ടെത്തിയിട്ടുണ്ട്. പദ്ധതിയിലൂടെ 1600ഓളം വിദ്യർഥികൾക്കാണ് പ്രഭാത ഭക്ഷണം ലഭിക്കുക.പോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ,വ്യാപാരി വ്യവസായി സംഘടനകൾ സ്ഥാപനങ്ങൾ, വ്യക്തികൾ,,കുടുംബശ്രീ , അധ്യാപകർ, ജീവനക്കാർ, വിദ്യാർഥികൾ, പൂർവ വിദ്യാർഥികൾ, പൊതുസമൂഹം തുടങ്ങിയവരുടെ പിന്തുണയോടെയാണ് സ്‌പോൺസർമാരെ കണ്ടെത്തുന്നത്.
പ്രധാന വാർത്തകൾ
 Top