21 September Saturday

ഒറ്റയാൻ പ്രവർത്തനം ഉണ്ണിത്താനെതിരെ കെപിസിസിക്ക്‌ പരാതി

സ്വന്തം ലേഖകൻUpdated: Sunday Aug 18, 2019
തൃക്കരിപ്പൂർ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക്‌ തുരങ്കം വയ്‌ക്കാൻ കലക്‌ഷൻ സെന്റർ തുടങ്ങിയ രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ നടപടിക്കെതിരെ കെപിസിക്കും, പ്രതിപക്ഷ നേതാവിനും പരാതി. കെപിസിസി സെക്രട്ടറി കെ നീലകണ്‌ഠൻ, ഡിസിസി ജനറൽ സെക്രട്ടറി  കെ കെ രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ്‌ പരാതി  നൽകിയത്‌. പാർടിയോട്‌ ആലോചിക്കാതെയാണ്‌ ഉണ്ണിത്താന്റെ പ്രവർത്തനങ്ങളെന്ന്‌ പരാതിയിൽ പറയുന്നു. സ്വന്തം ഇമേജിന് വേണ്ടി പാർടി നേതാക്കളെ ഒറ്റപ്പെടുത്തുകയും അവഹേളിക്കുകയും അണികൾക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നതായി പരാതിയിൽ പറയുന്നു. 
   ഡിസിസിയുടെയൊ യുഡിഎഫിന്റെയോ അറിവില്ലാതെയാണ്‌ എംപി  പയ്യന്നൂർ, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്‌, കാസർകോട്‌ എന്നിവിടങ്ങളിൽ കലക്ഷൻ സെന്റർ തുടങ്ങിയത്‌. ഇവിടെ പണവും വിഭവങ്ങളും  ശേഖരിച്ചു. കിട്ടിയ പണം ഉപയോഗിച്ച്‌ കിറ്റാക്കി എംപിയുടെ പേരിൽ വിതരണം ചെയ്‌തു. വിവിധ സഹകരണ സംഘങ്ങൾ കൈമാറിയ വിഭവങ്ങളും എംപിയുടെ പേരിലാണ്‌ വിതരണം ചെയ്‌തത്‌. വിഭവങ്ങൾ ജില്ലാ അധികൃതരുടെ കലക്ഷൻ സെന്ററിലും പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കലക്ടർക്കും നൽകാനാണ്‌ പൊതുതീരുമാനം. ഇതിന്‌ വിരുദ്ധമായാണ്‌ എംപിയുടെ പ്രവർത്തനം. മറ്റുള്ളവർ നൽകുന്ന പണവും വിഭവങ്ങളും സ്വന്തം പേരിലാക്കി വിതരണം ചെയ്യുന്ന എംപിയുടെ നാടകം പരക്കെ വിമർശിക്കപ്പെട്ടിരുന്നു. ഡിസിസിയുടെയൊ യുഡിഎഫിന്റെയൊ അറിവില്ലാതെയായിരുന്നു ഉണ്ണിത്താന്റെ പരിപാടി.
പ്രധാന വാർത്തകൾ
 Top