22 November Friday

ചന്ദ്രഗിരിപ്പാലത്തിൽനിന്ന്‌ പുഴയിൽ ചാടിയയാളെ കണ്ടെത്താനായില്ല

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019
ചെമ്മനാട്‌
ചന്ദ്രഗിരിപ്പാലത്തിൽ നിന്ന്‌ പുഴയിലേക്ക്  ചാടിയയാളെ  കണ്ടെത്താനായില്ല. അണങ്കൂരിലെ മരപ്പണിക്കാരൻ കെ അശോകനാ (45) ണ്  ശനിയാഴ്‌ച പകൽ ഒന്നരയോടെ പാലത്തിന്‌ സമീപത്ത്‌ സ്‌കൂട്ടർ നിർത്തിയിട്ട ശേഷം ആളുകൾ നോക്കി നിൽക്കെ പുഴയിലേക്ക് ചാടിയത്‌. സ്കൂട്ടറിൽ നിന്ന്‌ ലഭിച്ച മൊബൈൽ ഫോണും പേഴ്‌സും ആർ സി ബുക്കും കണ്ടെത്തിയാണ്‌ അശോകനെന്ന്‌ തിരിച്ചറിഞ്ഞത്‌. സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നതായും അടുത്തിടെ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നതായും ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ശനിയാഴ്‌ച രാത്രിവരെ പുഴയിൽ ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും അശോകനെ കണ്ടെത്താനായില്ല.
പ്രധാന വാർത്തകൾ
 Top