11 December Wednesday

മാലിന്യ സംസ‌്കരണത്തിന്‌ ഹരിത കേരളം മിഷൻ

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019

 

കാസർകോട‌്
ജലസംരക്ഷണം, കൃഷി വ്യാപനം, മാലിന്യ സംസ്കരണം എന്നീ മേഖലകളുടെ സമഗ്രമായ വികസനത്തിന് ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ  ഏറ്റെടുക്കാൻ  ഹരിതകേരളം മിഷൻ  ജില്ലാതല കർമ്മ സമിതി യോഗം തീരുമാനിച്ചു.  കളക്ടറേറ്റ് ഡിപിസി ഹാളിൽ  നടന്ന യോഗത്തിൽ കലക്ടർ ഡോ. സജിത് ബാബു അധ്യക്ഷനായി.
ചലഞ്ച് 2020യുടെ അവതരണം ഹരിതകേരളം മിഷന്റെ  സംസ്ഥാന കൺസൾട്ടന്റ് ടി പി സുധാകരൻ നടത്തി.ഹരിതകേരളം മിഷന്റെ  പ്രവർത്തനങ്ങൾ ജില്ലാ കോ ഓഡിനേറ്റർ എം പി സുബ്രഹ്മണ്യനും ശുചിത്വ മാലിന്യ സംസ്കരണ മിഷന്റെ റിപ്പോർട്ട്  മിഷൻ ജില്ലാ കോ ഓഡിനേറ്റർ ജസീറും നടത്തി. മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ സഞ്ജീവൻ ജലസംരക്ഷണ പ്രവർത്തനങ്ങളുും കുടുംബശ്രീ ജില്ലാ  കോ ഓഡിനേറ്റർ ടി ടി സുരേന്ദ്രൻ ഹരിതകേരളം മിഷനിലെ കുടുംബശ്രീയുടെ പ്രവർത്തനങ്ങളും അവതരിപ്പിച്ചു.  
ജില്ലാ പ്ലാനിങ് ഓഫീസർ സത്യപ്രകാശ് സ്വാഗതവും 
എം പി സുബ്രമണ്യൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top