05 August Thursday

ഡങ്കിപ്പനി പ്രതിരോധവുമായി 
ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021
മുള്ളേരിയ 
കാറഡുക്ക പഞ്ചായത്തിൽ ഡങ്കിപനി വ്യാപകമായ പ്രദേശങ്ങളിൽ  പ്രതിരോധ പ്രവർത്തനവുമായി ഡിവൈഎഫ്ഐ. ഫോഗിങ് മെഷീൻ ഉപയോഗിച്ച് അണുനശീകരണം ആരംഭിച്ചു. 
മുള്ളേരിയ ടൗണിൽ കാറഡുക്ക പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കടുംബ ആരോഗ്യ കേന്ദ്രം എന്നിവയുടെ പരിസരവും കർമ്മംതോടി ടൗണിലും അണുനശീകരണം നടത്തി. ഡങ്കിപനി രൂക്ഷമായ പ്രദേശങ്ങളിൽ അണുനശീകരണ പ്രവർത്തനം ഏറ്റെടുക്കും.  കാടകം, മുള്ളേരിയ, ആദൂർ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രവർത്തനം. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കെ വി നവീൻ, കൃഷ്ണകുമാർ , കിഷോർ കാടകം, രതീഷ് അടുക്കം എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top