16 July Tuesday

സുകന്യക്ക് പഠിക്കാം സാമ്പത്തിക പ്രയാമില്ലാതെ

എ കെ രാജേന്ദ്രന്‍Updated: Tuesday Jun 18, 2019
രാജപുരം
ഇനി സുകന്യക്ക് പഠിക്കാം സാമ്പത്തിക പ്രയാമില്ലാതെ.  തുണയായത് ദേശാഭിമാനി വാർത്ത. ഈ വർഷത്തെ എൻജിനീയറിങ്   എൻട്രൻസ് പരീക്ഷയിൽ പട്ടികവർഗ വിഭാഗത്തിൽ  ഒന്നാം റാങ്ക് നേടിയ സുകന്യയുടെ  പഠനച്ചെലവും  വീടിന്റെ നിർമ്മാണവും സത്യസായി ഓർഫനേജ് ട്രസ്റ്റ് ഏറ്റെടുത്തു. ഇതോടെയാണ് സാമ്പത്തിക പ്രയാസം മൂലം ഉപരിപഠനത്തിന് ബുദ്ധിമുട്ടുന്ന സുകന്യയ്ക്ക് പഠിക്കാനുള്ള അവസരം ഒരുങ്ങിയത്. എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് വാങ്ങിയെങ്കിലും ഉപരിപഠനത്തിന് പണം കണ്ടെത്താൻ വഴിയില്ലാത്ത സുകന്യയുടെ പ്രയാസം ദേശാഭിമാനി പ്രസിദ്ധീകരിച്ചിരുന്നു. ഇത‌്  ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സത്യസായി ഓർഫനേജ് ട്രസ്റ്റ്  ഇടപെട്ടത‌്. വീട് പണി പമില്ലാത്തതിനെ തുടർന്ന് പാതിയിൽ നിലച്ചിരുന്നു. സത്യസായി ഓർഫനേജ് ട്രസ്റ്റ് ഫൗണ്ടറും എക്‌സിക്യുട്ടീവ് ഡയറക്ടറുമായ കെ എൻ ആനന്ദകുമാർ കഴിഞ്ഞ ദിവസം സുകന്യയുടെ വീട്ടിലെത്തി വീട്ടുകാർക്ക‌് ഉറപ്പുനൽകി.   സായി ട്രസ്റ്റ് സംസ്ഥാന കോർഡിനേറ്റർ കെ മധുസൂദനൻ , സായി ട്രസ്റ്റ് പ്രോജക്ട് എൻജിനീയർ ജോസ് കൊച്ചിക്കുന്നേൽ എന്നിവരും എത്തിയിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top