18 June Friday

18ന്‌ മുകളിലുള്ളവർക്ക് വാക്സിനേഷൻ

വെബ് ഡെസ്‌ക്‌Updated: Tuesday May 18, 2021

കാഞ്ഞങ്ങാട് 

ജില്ലയിൽയിൽ 18നും 44 നും  ഇടയിൽ പ്രായമുള്ളവരുടെ കോവിഡ്‌  വാക്സിനേഷൻ ആരംഭിച്ചു.  ചെറുവത്തൂർ സാമൂഹികാരോഗ്യ കേന്ദ്രം, പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രം  എന്നിവിടങ്ങളിൽ വാക്സിനേഷൻ നൽകി.
ഓൺലൈൻ വഴി രജിസ്‌റ്റർ ചെയ്തവർക്കു മാത്രമാണ്‌ വാക്‌സിനേഷൻ.  www.cowin.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച്‌ രജിസ്‌റ്റർ ചെയ്യാം. വ്യക്തിഗത വിവരങ്ങളും മൊബൈൽ നമ്പറും  തിരിച്ചറിയൽ രേഖയുടെ നമ്പറും നൽകി രജിസ്റ്റർ ചെയ്യുക.  Add more  എന്ന ഓപ്ഷൻ നൽകി ഒരു മൊബൈൽ നമ്പറിൽനിന്ന് നാലു പേർക്കുവരെ രജിസ്റ്റർ ചെയ്യാം.  
മുൻഗണന ലഭിക്കുന്നതിനായി http://www.covid19.kerala. gov.in/vaccine/ എന്ന വെബ് സൈറ്റിൽ അടിസ്ഥാന വിവരങ്ങളും അനുബന്ധ രോഗ വിവരങ്ങളും വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം. രോഗവിവരം വ്യക്തമാക്കുന്നതിനായി  ചികിത്സിക്കുന്ന ഡോക്ടറുടെയോ അംഗീകൃത മെഡിക്കൽ പ്രാക്ടീഷണറുടെയോ സീലും ഒപ്പും സഹിതമുള്ള മെഡിക്കൽ സർട്ടിഫിക്കറ്റാണ്  ഉപയോഗിക്കേണ്ടത്. ഇതിനായുള്ള ഫോമുകൾ  വെബ്സൈറ്റിൽ ലഭിക്കും.  മുൻഗണനയും വാക്‌സിന്റെ ലഭ്യതയും അനുസരിച്ച് വാക്സിനേഷൻ കേന്ദ്രവും തീയതിയും എസ്എംഎസ് വഴി അറിയിക്കും.
അനുബന്ധ രോഗങ്ങളുടെ പട്ടികയും രോഗവിവരം സംബന്ധിച്ച സർട്ടിഫിക്കറ്റിന്റെ മാതൃകയും dhs.kerala.gov.in, arogyakeralam.gov.in, sha.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top