27 May Monday

ആര്‍ത്തവ ചിത്രം വരച്ച ആർട്ടിസ‌്റ്റിന‌് ആർഎസ‌്എസ്സിന്റെ വധഭീഷണി

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019
പരവനടുക്കം
ആര്‍ത്തവ ചിത്രം വരച്ചതിന്റെ പേരില്‍ തിയേ-റ്റർ ആർട്ടിസ‌്റ്റിന‌് ആർഎസ്എസ്സുകാരന്റെ വധഭീഷണിയും കൈയേറ്റ ശ്രമവും. മാധ്യമപ്രവർത്തകൻ കെ എസ‌് ഗോപാലകൃഷ‌്ണന്റെ മകൻ അണിഞ്ഞ കൊടു-വള്ളിയിലെ ജി എസ‌് -അന-ന്ത-കൃ-ഷ്-ണനെയാണ‌് ആക്രമിക്കാൻ ശ്രമിച്ചത‌്. സംഭവത്തിൽ  ആർഎസ‌്എസ്സുകാരൻ പരവനടുക്കം കോട്ടരുവത്തെ മനോജിനെതിരെ മേൽപറമ്പ‌് പൊലീസ‌് കേസെടുത്തു. നാടക കലാകാരനും ചിത്രകാരനും സ്‌കൂള്‍ ഓഫ് ഡ്രാമയിലെ മുന്‍ വിദ്യാര്‍ഥിയുമായ അനന്തകൃഷ‌്ണൻ വിഷുദിനത്തില്‍   മണിയങ്ങാനത്തെ ബന്ധുവിന്റെ വീട് സന്ദര്‍ശിച്ച്‌ മടങ്ങവേയാണ‌്  സംഭവം. പരവനടുക്കം ടൗണില്‍ നിരവധി പേരുടെ മുന്നില്‍ വെച്ചാണ് ആര്‍എസ്എസ് പ്രവര്‍ത്തകൻ മനോജ‌് കോളറിന് പിടിച്ച‌്  സമീപത്തെ ജിഎച്ച്‌എസ്എസ് സ്‌കൂള്‍  ഗ്രൗണ്ടിൽ കൊണ്ടുപോയി അനന്തകൃഷണനെ അക്രമിക്കാൻ ശ്രമിച്ചത‌്.  അനന്തകൃഷ‌്ണന്റെ കഴുത്തിലുണ്ടായിരുന്ന കുരിശു മാല പൊട്ടിച്ചെറിഞ്ഞ‌് അസഭ്യം പറഞ്ഞു. . ഇനി നാട്ടില്‍ കാലുകുത്തിയാല്‍ കൈയും കാലും കൊത്തിയരിയുമെന്ന‌് ഭീഷണിപ്പെടുത്തി.  നിന്നെ പോലുള്ളവരാണ് തങ്ങളുടെ എതിരാളികളെന്ന് മനോജ‌് ആക്രോശിക്കുകയും ചെയ‌്തു. കേരളത്തില്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടും ആര്‍ത്തവ വിവാദം സംബന്ധിച്ചും വിനീഷ് ബാവിക്കര എന്നയാള്‍ എഴുതിയ കവിതയോടുകൂടി ചിത്രം  സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന്റെ പേരിലാണ്  അക്രമം.

 

പ്രധാന വാർത്തകൾ
 Top