01 April Wednesday
5 കേന്ദ്രങ്ങളിൽ മാർച്ചും ധർണയും

കേന്ദ്ര ബജറ്റിനെതിരെ ഇന്ന്‌ എൽഡിഎഫ്‌ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020

കാസർകോട്‌

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ എൽഡിഎഫ്‌ നേതൃത്വത്തിൽ ചൊവ്വാഴ്‌ച കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക്‌ പ്രതിഷേധ മാർച്ചും ധർണയും  നടത്തും.   
രാജ്യത്തെ   സാധാരണക്കാർക്കും  കർഷകർക്കും വേണ്ടി ഒന്നും ചെയ്യാത്ത കോർപറേറ്റ് സഹായ പദ്ധതിയായി അധപ്പതിച്ച ബജറ്റിലെ ജനവിരുദ്ധ നയങ്ങൾതിരുത്തണമെന്നാവശ്യപ്പെട്ട്‌ ജില്ലയിൽ അഞ്ച്‌ കേന്ദ്രങ്ങളിലാണ്‌ പ്രതിഷേധം ഉയർത്തുന്നത്‌. 
കുമ്പള പോസ്‌റ്റ്‌ ഓഫീസ്-, കാസർകോട്‌ ഹെഡ്- പോസ്‌റ്റ്‌ ഓഫീസ് , ഉദുമ പോസ്‌റ്റ്‌ ഓഫീസ്-, പരപ്പ പോസ്‌റ്റ്‌ ഓഫീസ്-, തൃക്കരിപ്പൂർ പോസ്‌റ്റ്‌ ഓഫീസ്- എന്നിവിടങ്ങളിലേക്കാണ്‌ മാർച്ച്. രാവിലെ 10ന്‌ ആരംഭിക്കും. 
കാസർകോട്‌ ഹെഡ്- പോസ്റ്റോഫീസ്  ധർണ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം  പി കരുണാകരൻ ഉദ്‌ഘാടനം ചെയ്യും. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, കാർഷിക പ്രതിസന്ധി പരിഹരിക്കുക, കാർഷിക കടങ്ങൾ ഒറ്റ തവണയായി എഴുതിതള്ളുക, തൊഴിലാളികളുടെ മിനിമം കൂലി 21000 രൂപയായി നിശ്ചയിക്കുക,  തൊഴിലില്ലായ്‌മ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇടുപക്ഷ പാർടികൾ ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമാണ്‌ മാർച്ച്-.
പ്രധാന വാർത്തകൾ
 Top