22 May Sunday

കെഎസ്‌ആർടിസി 
കോഴിക്കോട്‌ സർവീസ്‌ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022
കാസർകോട്‌
കെഎസ്‌ആർടിസി കോഴിക്കോട്‌ സർവീസ്‌ തിങ്കൾ മുതൽ ആരംഭിച്ചു. രാത്രി ഒമ്പതിനാണ്‌ ബസ്‌ കാസർകോട്‌ ഡിപ്പോയിൽ നിന്ന്‌ പുറപ്പെടുക. പിറ്റേദിവസം  പുലർച്ചെ മൂന്നിന്‌ കോഴിക്കോട്‌ എത്തും. രാവിലെ 8.30ന്‌  മടങ്ങും. പകൽ രണ്ടിന്‌ കാസർകോട്‌ എത്തും. നേരത്തെ കരിപ്പൂർ വിമാനത്താവളത്തിലേക്ക്‌ ബസ്‌ സർവീസ്‌ ഉണ്ടായിരുന്നു. 
കോവിഡ്‌ വ്യാപനത്തോടെ നിർത്തി. ഇതാണ്‌ കോഴിക്കോട്‌ ഡിപ്പോയിലേക്കാക്കിയത്‌. വിമാനത്താവളത്തിലെത്തുന്ന വിദേശ യാത്രികർക്ക്‌ നിയന്ത്രണങ്ങളുള്ളതിനാലാണ്‌ ഇത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top