27 February Thursday

ഗോവിന്ദ പൈ കോളേജ്‌ കെട്ടിടം നാടിന്‌ സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 18, 2020

മഞ്ചേശ്വരം ഗോവിന്ദ പൈ സ്‌മാരക ഗവ. കോളേജിന്റെ ജൂബിലി കെട്ടിടം മന്ത്രി കെ ടി ജലീൽ ഉദ്‌ഘാടനം ചെയ്യുന്നു

മഞ്ചേശ്വരം

മഞ്ചേശ്വരം ഗോവിന്ദ പൈ സ്‌മാരക ഗവ. കോളേജിന്റെ ജൂബിലി കെട്ടിടം മന്ത്രി കെ ടി ജലീൽ ഉദ്‌ഘാടനം ചെയ്‌തു. എം സി ഖമറുദീൻ എംഎൽഎ അധ്യക്ഷനായി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ കെ എം അഷറഫ്‌, മഞ്ചേശ്വരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ അബ്ദുഅസീസ്‌ ഹാജി, ജില്ലാ പഞ്ചായത്ത്‌ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹർഷാദ്‌ വോർക്കാടി, ബ്ലോക്ക്‌ പഞ്ചായത്തംഗം ഹസീന, ഗോവിന്ദ പൈ സ്‌മാരക കമ്മിറ്റി സെക്രട്ടറി കെ ആർ ജയാനന്ദ, ബേബിലത, അബ്ദുറസാഖ്‌ ചിപ്പാർ, ഹമീദ്‌ കോസ്‌മോസ്‌, എസ്‌ എം എ തങ്ങൾ, അഹമ്മദലി കുമ്പള, എസ്‌ അമിത, വി രാജൻ, ജിതിൻരാജ്‌, പി ജ്യോതിപ്രഭ എന്നിവർ സംസാരിച്ചു. പൊതുമരാമത്ത്‌ എക്‌സിക്യൂട്ടീവ്‌ എൻജിനിയർ 
കെ ദയാനന്ദ റിപ്പോർട്ട്‌ അവതരിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. സുനിൽ ജെ ജോൺ സ്വാഗതവും ഡോ. പി എം സലീം നന്ദിയും പറഞ്ഞു. എട്ട്‌  കോടി രൂപ ചെലവിട്ടാണ്‌ മൂന്ന്‌ നില കെട്ടിടം നിർമിച്ചത്‌. പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ബിരുദ കോഴ്‌സുകൾ ഇവിടേക്ക്‌ മാറ്റും.
പ്രധാന വാർത്തകൾ
 Top