28 November Saturday

സമര ഇന്ത്യയുടെ കരുത്താവുക 2 ലക്ഷംപേരെ അംഗങ്ങളാക്കും: ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Saturday Oct 17, 2020

 കാസർകോട്‌

ഡിവൈഎഫ്ഐ മെമ്പർഷിപ്പ് പ്രവർത്തനത്തിന് തുടക്കം.  ജില്ലാതല ഉദ്ഘാടനം നീലേശ്വരത്ത് ദേശീയ ഫുട്ബോൾ താരം ആര്യശ്രീക്ക് മെമ്പർഷിപ്പ് നൽകി ജില്ലാ സെക്രട്ടറി സി ജെ സജിത്ത്  നിർവഹിച്ചു. ജില്ലയിൽ 2 ലക്ഷം പേരെ അംഗങ്ങളാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 'സമരഇന്ത്യയുടെ കരുത്താവുക' എന്ന സന്ദേശവുമായാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ.വരും ദിവസങ്ങളിൽ യൂണിറ്റുകളിൽ, രണ്ട് പേരടങ്ങുന്ന സ്‌ക്വാഡുകൾ ഗൃഹ സന്ദർശനം നടത്തി മെമ്പർഷിപ്പ് ചേർക്കും.  
ഉദ്ഘാടന ചടങ്ങിൽ ജില്ലാ പ്രസിഡന്റ്‌ പി കെ നിഷാന്ത്, ട്രഷറർ കെ സബീഷ്, നീലേശ്വരം ബ്ലോക്ക്‌ സെക്രട്ടറി കെ എം വിനോദ്, പ്രസിഡന്റ്‌ ഒ വി പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലാ പ്രവർത്തക യോഗം ഓൺലൈനായി നടന്നു. യോഗത്തിൽ സംസ്ഥാന സെക്രട്ടറി എ എ റഹീം, പ്രസിഡന്റ്‌ എസ്‌ സതീഷ്, ജോയിന്റ് സെക്രട്ടറി വി കെ സനോജ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top