27 September Sunday

119 പേര്‍ക്കുകൂടി കോവിഡ്‌ ഒഴിയാതെ അടുത്തുണ്ട്

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020
കാസർകോട്‌
ജില്ലയിൽ 119 പേർക്കുകൂടി കോവിഡ്  സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 113 പേർക്കാണ്‌ രോഗം. ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേർക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കുമാണ് കോവിഡ്. 83 പേർ രോഗമുക്തി നേടി. 
അജാനൂർ (15), ചെങ്കള (12), മടിക്കൈ (11),  കാഞ്ഞങ്ങാട് (9), ചെമ്മനാട് (7), പള്ളിക്കര, മംഗൽപാടി (6), ചെറുവത്തൂർ (5), ഈസ്റ്റ് എളേരി, ഉദുമ, തൃക്കരിപ്പൂർ, കിനാനൂർ കരിന്തളം (4), പടന്ന, മുളിയാർ, കാസർകോട്, മധൂർ (3), വോർക്കാടി, മഞ്ചേശ്വരം, ബളാൽ, പൈവളിഗെ, കുമ്പള (2), പുല്ലൂർ പെരിയ, ബെള്ളൂർ, പിലിക്കോട്, മൊഗ്രാൽപുത്തൂർ, നീലേശ്വരം, മീഞ്ച, ബേഡഡുക്ക, ദേലംപാടി, കാറഡുക്ക (1) എന്നിവിടങ്ങളിലാണ്‌ രോഗികൾ.
വീടുകളിൽ 3035 പേരും സ്ഥാപനങ്ങളിൽ 1122 പേരുമുൾപ്പെടെ ആകെ നിരീക്ഷണത്തിലുള്ളത്  5057 പേരാണ്. 280 പേരെ കൂടി നിരീക്ഷണത്തിലാക്കി. 1164 സാമ്പിളുകൾ കൂടി പരിശോധനയ്‌ക്കയച്ചു. 267 ഫലം ലഭിക്കാനുണ്ട്. 365 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.
7541 പേർക്കാണ്‌ ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്‌. സമ്പർക്കത്തിൽ 6453 പേർക്കാണ്‌ രോഗം. 5665 പേർ രോഗമുക്തരായി. 59 മരണവും സംഭവിച്ചു. നിലവിൽ 1817 പേർ ചികിത്സയിലുണ്ട്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top