25 September Sunday

സമരസ്‌മൃതി തീർത്ത്‌ എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

കാസർകോട്‌ പുതിയ ബസ്‌സ്‌റ്റാന്റഡ്‌ പരിസരത്ത്‌ സ്വാതന്ത്ര്യ ദിനത്തിൽ എൽഡിഎഫ്‌ സംഘടിപ്പിച്ച സ്വാതന്ത്ര്യ സമരസ്മൃതി സദസിൽ നേതാക്കൾ പ്രതിജ്ഞയെടുക്കുന്നു

 കാസർകോട്‌

ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള ജനകീയ പോരാട്ടങ്ങൾ ശക്തിപ്പെടുത്താൻ  ജനാധിപത്യ- മതേതര ശക്തിളെ ജാഗ്രതപ്പെടുത്തി എൽഡിഎഫിന്റെ സ്വാതന്ത്ര്യ സമരസ്മൃതി സദസ്. 
കാസർകോട്‌ പുതിയ ബസ്‌സ്‌റ്റാന്റഡ്‌ പരിസരത്ത്‌ സ്വാതന്ത്ര്യ ദിനത്തിൽ സംഘടിപ്പിച്ച സദസിൽ നൂറുകണക്കിന്‌ പ്രവർത്തകർ ഭരണഘടന സംരക്ഷിക്കുമെന്ന്  പ്രതിജ്ഞയെടുത്തു. 
 ഇ ചന്ദ്രശേഖരൻ  എംഎൽഎ ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ സെകട്ടറി എം വി ബാലകൃഷ്ണൻ അധ്യക്ഷനായി. 
എൽഡിഎഫ് ജില്ലാ കൺവീനർ കെ പി സതീഷ്‌ ചന്ദ്രൻ സ്വാഗതം പറഞ്ഞു. ഡോ. ഖാദർ, എ ഹമീദ് ഹാജി, മുഹമ്മദ് സാലി, സുരേഷ് പുതിയേടത്ത്, സണ്ണി അരമന, മനോജ് കുമാർ, സി പി ബാബു,  വി കെ രമേശൻ എന്നിവർ  സംസാരിച്ചു. 
കുര്യാക്കോസ് പ്ലാപ്പറമ്പിൽ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top