05 August Thursday
കുട്ടികളെ പ്രദർശന വസ്‌തുവാക്കരുത്‌

ഫോൺ നെറ്റുവർക്ക്‌ ലഭ്യമാക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jun 17, 2021
കാസർകോട്‌
കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് തടസമാകുന്ന നെറ്റുവർക്ക് പ്രശ്നം പരിഹരിക്കാൻ ജില്ലാ ടെലികോം കമ്മിറ്റി എല്ലാ വ്യാഴാഴ്ചയും യോഗം ചേരും. ഏതൊക്ക മേഖലയിലാണ് റേഞ്ച് പ്രശ്നമുള്ളതെന്ന് മനസിലാക്കി പരിഹരിക്കും. 
ഫോൺ സൗജന്യമായി നൽകുന്നവർ കുട്ടികളെ പ്രദർശന വസ്‌തുവാക്കരുത്‌. സ്‌കൂൾ അധികൃതരോ പിടിഎയോ അറിഞ്ഞ് മാത്രമേ ഫോൺ നൽകാവൂവെന്ന്‌ ജില്ലാ തല കൊറോണ കോർ കമ്മിറ്റി യോഗത്തിൽ കലക്ടർ ഡോ. ഡി സജിത്‌ ബാബു പറഞ്ഞു.
ഇനിയൊരു തരംഗം വേണ്ട എന്ന ജില്ലാ തല കാംപയിൻ ജീവനക്കാർ ഏറ്റെടുക്കണം.   അധ്യാപകർക്ക് അനുയോജ്യമായ സ്ഥലത്ത് മാഷ് ഡ്യൂട്ടി ചെയ്യാം. ഇതിന് തദ്ദേശ  സ്ഥാപനങ്ങൾ  സൗകര്യമൊരുക്കണം. അതിഥി തൊഴിലാളികൾക്കുള്ള വാക്സിനേഷൻ സ്വകാര്യ ആശുപത്രികയിലും നടത്താം. അതിഥി തൊഴിലാളികൾക്കും മത്സ്യത്തൊഴിലാളികൾക്കുമുള്ള ഭക്ഷ്യ കിറ്റ് വിതരണം വേഗത്തിൽ പൂർത്തിയാക്കണം.
ഭക്ഷ്യക്കിറ്റുകൾ അടക്കമുള്ള സഹായങ്ങൾ ജാഗ്രതാ സമിതികളുടെ മേൽനോട്ടത്തിൽ മാത്രമേ വിതരണം ചെയ്യാവൂ. വ്യക്തികളോ സംഘടനകളോ സ്വന്തം നിലയിൽ വിതരണം  പാടില്ല.
യോഗത്തിൽ ജില്ലാ പൊലീസ് മേധാവി പി ബി രാജീവ്, എഡിഎം അതുൽ എസ് നാഥ്, ജില്ലാ മെഡിക്കൽ ഓഫീസർ  ഡോ. കെ ആർ രാജൻ,  കോർ കമ്മിറ്റി അംഗങ്ങൾ എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top