04 August Wednesday

കെഎസ്‌ആർടിസിയും ഇന്നുമുതലോടും

വെബ് ഡെസ്‌ക്‌Updated: Thursday Jun 17, 2021

കാസർകോട്

ലോക്‌ഡൗൺ ഇളവുകൾ വന്നതോടെ കെഎസ്‌ആർടിസി പ്രാദേശിക സർവീസുകൾക്കും  വ്യാഴാഴ്‌ച തുടക്കമാകും. കാസർകോട്‌ ഡിപ്പോയിൽനിന്നും മംഗളൂരു റൂട്ടിൽ തലപ്പാടി വരെയാണ്‌ സർവീസ്‌. രാവിലെ 5.30 മുതൽ അര മണിക്കൂർ ഇടവേളയിൽ കാസർകോടുനിന്നും 6.45 മുതൽ തലപ്പാടിയിൽനിന്നും ബസ്സുകൾ ഓടും. 
കാസർകോട്‌–- കാഞ്ഞങ്ങാട്‌ ചന്ദ്രഗിരി റൂട്ടിലൂടെ രാവിലെ 6.40 മുതൽ 20 മിനിറ്റ്‌ ഇടവേളയിലും ദേശീയപാതയിലൂടെ കാസർകോട്‌–- കണ്ണൂർ ടൗൺ ടു ടൗൺ ബസ്‌ രാവിലെ 5.30 മുതൽ അര മണിക്കൂർ ഇടവിട്ടും ഓടും. 
കാസർകോട്‌–- പെർള റൂട്ടിൽ രാവിലെ 7.30നും 8.45നും ഓടുന്ന ബസ്സുകൾ മൂന്ന്‌ ട്രിപ്പ്‌ ഓടും. കാസർകോട്‌–- മുള്ളേരിയ–- പഞ്ചിക്കൽ വരെ രാവിലെ ഏഴിനും 7.50നും സർവീസ്‌ നടത്തുന്ന ബസ്സുകളും കൂടുതൽ ട്രിപ്പ്‌ ഓടും. രാവിലെ ഏഴുമുതൽ കാസർകോട്‌–- ചെമ്പിരിക്ക റൂട്ടിലും 7.20 മുതൽ കാസർകോട്‌–- ദേളി–- പൊയിനാച്ചി റൂട്ടിലും സർവീസ്‌ ഉണ്ടാകും. 
 
കാഞ്ഞങ്ങാട്–- മാനന്തവാടി ബസ്‌ പുലർച്ചെ
കാഞ്ഞങ്ങാട്‌ ഡിപ്പോയിൽനിന്നും രാവിലെ 7.30നും ഒമ്പതിനും കോഴിക്കോടേക്കും രാവിലെ 4.45ന്‌ മാനന്തവാടിയിലേക്കും സർവീസുണ്ട്‌. രാവിലെ എട്ടിന്‌ കൊന്നക്കാടേക്കുള്ള ആദ്യ ബസ്‌ സർവീസ്‌ നടത്തും. രാവിലെ 5.30ന്‌ പരപ്പയിലേക്കും വൈകിട്ട്‌ 3.50ന്‌ ആലക്കോട്‌ കാപ്പിമലയിലേക്കുമുള്ള ബസ്സുകൾ സർവീസ്‌ ആരംഭിക്കും. കാഞ്ഞങ്ങാടുനിന്നും പാണത്തൂരിലേക്ക്‌ രാവിലെ ആറുമുതൽ ഒന്നര മണിക്കൂർ ഇടവിട്ട്‌ ബസുണ്ടാകും. കൊന്നക്കാട്‌, പാണത്തൂർ എന്നിവിടങ്ങളിൽ സർവീസ്‌ അവസാനിപ്പിക്കുന്ന രണ്ടുവീതവും കമ്പല്ലൂരിൽ അവസാനിപ്പിക്കുന്ന ഒരു ബസുമുണ്ടാകും. പാണത്തൂരിൽനിന്നും- ഇരിട്ടിയിലേക്കുള്ള ബസ്‌ രാവിലെ ഒമ്പതിന്‌ പുറപ്പെടും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top