18 October Friday

നീലേശ്വരത്ത‌് ഡിവൈഎഫ്ഐ വിജയോത്സവം

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

 

നീലേശ്വരം
ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പടന്നക്കാട് കാർഷിക കോളേജ് ഓഡിറ്റോറിയത്തിൽ വിജയോത്സവം സംഘടിപ്പിച്ചു. 
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവർ, സർവകലാശാല പരീക്ഷകളിലെ റാങ്ക് ജേതാക്കൾ, 100 ശതമാനം വിജയം നേടിയ പരപ്പ ഗവ. ഹയർ സെക്കൻഡറി സ‌്കൂൾ, കരിമ്പിൽ ഹൈസ‌്കൂൾ കുമ്പളപ്പള്ളി, ചായ്യോം ഗവ. ഹയർ സെക്കൻഡറി സ‌്കൂൾ, കാഞ്ഞിരപ്പൊയിൽ ഗവ. ഹൈസ‌്കൂഹ, മടിക്കൈ ഗവ. ഹയർ സെക്കൻഡറി സ‌്കൂൾ, മടിക്കൈ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ‌്കൂൾ, കക്കാട്ട് ഗവ.ഹയർ സെക്കൻഡറി സ‌്കൂൾ, കോട്ടപ്പുറം ഗവ. ഹയർ സെക്കൻഡറി സ‌്കൂൾ എന്നിവരെ അനുമോദിച്ചു. എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഒ വി പവിത്രൻ അധ്യക്ഷനായി. സിനിമ സംവിധായകൻ പ്രിയനന്ദൻ മുഖ്യാതിഥിയായി. നഗരസഭ ചെയർമാൻ പ്രൊഫ. കെ പി ജയരാജൻ റാങ്ക് ജേതാക്കളെ അനുമോദിച്ചു. 
എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെ ജില്ല സെക്രട്ടറി സി ജെ സജിത്ത്, പ്രസിഡൻറ് പി കെ നിശാന്ത് എന്നിവർ അനുമോദിച്ചു. എം രാജൻ, കെ അഭിരാം, കെ വി ശിൽപ, വി പ്രകാശൻ, പാറക്കോൽ രാജൻ എന്നിവർ സംസാരിച്ചു. കെ എം വിനോദ് സ്വാഗതവും കെ മണി നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top