18 June Friday

ഡോക്ടർമാരെ നിയമിക്കാൻ ഇടപെടും: 
മന്ത്രി ഇ ചന്ദ്രശേഖരൻ

വെബ് ഡെസ്‌ക്‌Updated: Monday May 17, 2021
കാസർകോട്‌
ജില്ലയിൽ ഒഴിവുള്ള 49 തസ്തികകളിൽ ഡോക്ടർമാരെ നിയമിക്കുന്നത് സംബന്ധിച്ച് സർക്കാർ തലത്തിൽ ഇടപെടുമെന്ന് റ മന്ത്രി ഇ ചന്ദ്രശേഖരൻ ജില്ലാതല കൊറോണ കോർ കമ്മിറ്റി യോഗത്തിൽ അറിയിച്ചു. ജില്ലയിലെ മുഴുവൻ ചെക്ക് പോസ്റ്റുകളിലും പോലീസ് പരിശോധന കർശനമാക്കും. ഹാർബറുകൾ  അടച്ചിടാനും മത്സ്യബന്ധനം പാടില്ലെന്നും തീരുമാനിച്ചു. അതിഥി തൊഴിലാളികൾക്കുള്ള കിറ്റ് അടിയന്തിരമായി വിതരണം ചെയ്യും. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ ജോലി തടസ്സപ്പെടുത്തരുത്. പരമാവധി അഞ്ച് തൊഴിലാളികളെ മാത്രമേ ഒരു പ്രവൃത്തി യിൽ ഒരു സ്ഥലത്ത് വിനിയോഗിക്കാൻ പാടുള്ളൂ. ബീഡി തൊഴിലാളികളുടെ ജോലി തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തും. സർക്കാർ നിർമാണ പ്രവൃത്തി സമയബന്ധിതമായി തീർപ്പാക്കും.  ആറ് ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് അനുവദിച്ച ആംബുലൻസുകളുടെ പ്രവർത്തനം നടപ്പിലാക്കും. കലക്ടർ ഡോ. ഡി സജിത് ബാബു അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top