03 April Friday

റെയിൽവേ യാത്രാദുരിതം പരിഹരിക്കണം: എൻജിഒ യൂണിയൻ

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020

‘ഭരണഘടനാ സംരക്ഷണവും തൊഴിലാളി വർഗ പോരാട്ടങ്ങളും’ വിഷയത്തിൽ ഡോ. വി പി പി മുസ്തഫ പ്രഭാഷണം നടത്തുന്നു

പടന്നക്കാട്‌
കേരളത്തോടുള്ള റെയിൽവേ അവഗണന അവസാനിപ്പിക്കണമെന്ന്‌  കേരള എൻജിഒ യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.അടിക്കടിയുണ്ടാകുന്ന സമയമാറ്റം  ജനങ്ങൾക്ക്‌ ഏറെ പ്രയാസമുണ്ടാക്കുകയാണ്. 
ജില്ലയിലെ യാത്ര നാൾക്കുനാൾ ദുരിതപൂർണമാവുകയാണെന്നും പ്രമേയത്തിൽ പറഞ്ഞു.  രണ്ട്‌ ദിവസങ്ങളിലായി പടന്നക്കാട് കാർഷിക കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സമാപിച്ചു.  
രണ്ടാം ദിവസം സംസ്ഥാന കമ്മിറ്റി അംഗം ഇ മുഹമ്മദ് ബഷീർ അവതരിപ്പിച്ച സംഘടന  റിപ്പോർട്ടിൻമേൽ ചർച്ച  നടന്നു. കെ ബാലകൃഷണൻ, കെ സി വിജയകുമാരി ,വി വി പ്രീതി, രൻജിത്ത്, പി പി സുനിത, കെ ഉണ്ണികൃഷ്ണൻ ഐ കെ പ്രദീപ്.കെ വി രമണി, പി കെ വിനോദ്, ജാനകി  എന്നിവർ സംസാരിച്ചു.  സംസ്ഥാന സെക്രട്ടറി എൻ കൃഷ്ണപ്രസാദ് മറുപടി നൽകി. 
 ഉച്ചയക്ക് ശേഷം സിഐ ടിയു ജില്ലാ പ്രസിഡന്റ് വി പി പി മുസ്തഫ ഭരണഘടനാ സംരക്ഷണവും തൊഴിലാളി വർഗ്ഗ പോരാട്ടങ്ങളും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. 
സുഹൃദ്‌ സമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി വി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. സർവീസ്‌ സംഘടനാ നേതാക്കളായ പി ദിലീപ് കുമാർ, എ വി പ്രഭാകരൻ, എ വേണുഗോപാലൻ,സജിത്ത് പലേരി,ജയചന്ദ്രൻകുട്ടമത്ത്, എ സുധാകരൻ,എൻ കെ മുരളീധരൻ, പ്രഭാകരൻ, പി വി  അനീഷ് എന്നിവർ  സംസാരിച്ചു.    
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top