17 May Tuesday

മദ്രസ അധ്യാപകനെതിരെ 
പോക്‌സോ കേസ്‌

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022
കാസർകോട്
കാസർകോട് പൊലീസ്‌ സ്‌റ്റേഷൻ പരിധിയിൽ പീഡനത്തിനിരയായ വിദ്യർഥിനിയെ അഞ്ചാം ക്ലാസിൽ മദ്രസയിൽ പഠിപ്പിക്കുമ്പോൾ മദ്രസ അധ്യാപകനും പീഡിപ്പിച്ചതായി വനിതാ പൊലീസിൽ പരാതി. 
മദ്രസ അധ്യാപകൻ അഷ്റഫിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.  ഇയാളെ കണ്ടെത്താൻ പൊലീസ്‌ അന്വേഷണം ആരംഭിച്ചു. നിലവിൽ പത്താം ക്ലാസിൽ പഠിക്കുന്ന  വിദ്യാർഥിനിയെ മൂന്ന് യുവാക്കൾ പീഡിപ്പിച്ചതിന് പൊലീസ്‌ കേസെടുത്ത് അന്വേഷണം നടക്കുകയാണ്‌. ഒരാളെ അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌. ഇതിനിടെയാണ് പെൺകുട്ടിയുടെ പുതിയ പരാതി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top