05 December Thursday

അഡൂരിൽ കോടിയേരി മന്ദിരം തുറന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024

സിപിഐ എം അഡൂർ ലോക്കൽ കമ്മിറ്റി ഓഫീസിനായി അഡൂർ ടൗണിൽ നിർമിച്ച കോടിയേരി ബാലകൃഷ്ണൻ മന്ദിരം 
ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു

അഡൂർ
സിപിഐ എം അഡൂർ ലോക്കൽ കമ്മിറ്റി ഓഫീസിനായി അഡൂർ ടൗണിൽ നിർമിച്ച കോടിയേരി ബാലകൃഷ്ണൻ മന്ദിരം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു.  
ഏരിയാ സെക്രട്ടറി എം മാധവൻ അധ്യക്ഷനായി. ഏരിയാകമ്മിറ്റി അംഗങ്ങളായ എ ചന്ദ്രശേഖരൻ, സി കെ കുമാരൻ, എ പി ഉഷ, എ പി കുശലൻ, ലോക്കൽ സെക്രട്ടറിമാരായ എ സുരേന്ദ്രൻ, തിമ്മയ്യ എന്നിവർ സംസാരിച്ചു. 
ഓഫീസ്‌ നിർമിക്കാൻ ഭൂമി നൽകിയ മുഹമ്മദ് കുഞ്ഞി, ചിത്രങ്ങൾ വരച്ച ശ്രീരാജ് കൊപ്പലം എന്നിവരെ അനുമോദിച്ചു. ലോക്കൽ സെക്രട്ടറി പി ആർ പവിത്രൻ സ്വാഗതം പറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top