08 December Wednesday

85,000 കുട്ടികളെ ബാലസംഘം അംഗങ്ങളാക്കും

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

ബാലസംഘം മെമ്പർഷിപ്പ്‌ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അതിയാമ്പൂർ ബാലബോധിനി വായനശാലയിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ 
ആര്യാ രാജൻ നിർവഹിക്കുന്നു

കാഞ്ഞങ്ങാട് 

ബാലസംഘം  ജില്ലയിൽ 85000 കൂട്ടുകാരെ അംഗങ്ങളാക്കും.  വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം അതിയാമ്പൂർ ബാലബോധിനി വായനശാലയിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ആര്യാ രാജൻ  നിർവഹിച്ചു. ഇന്ത്യാ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടിയ ശ്രീയ രമേശിന്‌ ആദ്യ അംഗത്വം നൽകി. ജില്ലാ പ്രസിഡന്റ്‌ വിഖ്യാത റൈ  അധ്യക്ഷനായി. ജില്ലാ കൺവീനർ പി കെ നിഷാന്ത്, ജോയന്റ്‌ കൺവീനർ സീത,  പപ്പൻ കുട്ടമത്ത്, സി വിജയൻ, യതീഷ് വരിക്കാട്ട്, സുനിൽ പാറപ്പള്ളി എന്നിവർ സംസാരിച്ചു.  ജില്ലാ സെക്രട്ടറി സി ഋഷിത സ്വാഗതവും അനുരാഗ് നന്ദിയും പറഞ്ഞു. 
തൃക്കരിപ്പൂരിൽ ജില്ലാ സെക്രട്ടറി സി ഋഷിത, ചെറുവത്തൂരിൽ ഒ എം ബാലകൃഷ്ണൻ, എളേരിയിൽ  സി വി ഗിരീശൻ, നീലേശ്വരത്ത്‌ ജില്ലാ കൺവീനർ പി കെ നിഷാന്ത്, പനത്തടിയിൽ ജില്ലാ കോർഡിനേറ്റർ പ്രവീൺ പാടി, ഉദുമയിൽ പ്രവീശ, ബേഡകത്ത്‌   പ്രവീൺ പാടി, കാറഡുക്കയിൽ ശ്രീനിധി, കുമ്പളയിൽ ശരത്ത്, മഞ്ചേശ്വരത്ത്‌ വിഖ്യാത റൈ എന്നിവർ ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top