04 December Saturday
ദേശീയപാതയിലെ കൊള്ള

14.8 ലക്ഷംകൂടി കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021
കാസർകോട്
മൊഗ്രാൽ പുത്തൂരിൽ ദേശീയപാതയിൽ സ്വർണവ്യാപാരിയുടെ ഡ്രൈവറെ കാർ തടഞ്ഞ് 65 ലക്ഷം രൂപ കൊള്ളയടിച്ച കേസിൽ 14,80,000 രൂപകൂടി പൊലീസ്‌ കണ്ടെടുത്തു. കസ്‌റ്റഡിയിലുള്ള പ്രതി ബിനോയ് സി ബേബിയുമായി തൃശൂർ പൂച്ചട്ടിയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ്‌ പണം കണ്ടെത്തിയത്. കാസർകോട് ഇൻസ്‌പെക്ടർ പി അജിത്കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 
ബിനോയിയുടെ വീട്ടിൽനിന്ന് 9,80,000 രൂപ കണ്ടെത്തി. ഇതിൽ 7,80,000 രൂപ കട്ടിലിനടിയിൽ സൂക്ഷിച്ചനിലയിലായിരുന്നു. അമ്മയുടെ കൈയിൽ ഏൽപ്പിച്ച രണ്ട് ലക്ഷം രൂപയും കണ്ടെടുത്തു. കേസിൽ പിടിയിലാകാനുളള പ്രതി തൃശൂരിലെ എഡ്വിൻ കാർ വാങ്ങാൻ നൽകിയ അഞ്ച് ലക്ഷം രൂപയും പൊലീസ്‌ കണ്ടെടുത്തു. സെപ്‌തംബർ 22ന് കൊള്ള നടത്തി 23നാണ് എഡ്വിൻ പോളോ കാർ വാങ്ങിയത്. നേരത്തെ എഡ്വിന്റെ വീട്ടിൽനിന്ന്‌ ഏഴര ലക്ഷം രൂപ പിടികൂടിയിരുന്നു. ഇതോടെ കേസിൽ ആകെ 22,30,000 രൂപ പൊലീസ്‌ കണ്ടെത്തി. 
കൊള്ളയ്‌ക്ക്‌ ഉപയോഗിച്ചുവെന്ന്‌ കരുതുന്ന നാല്‌ വാഹനങ്ങളിൽ മൂന്നെണ്ണം കസ്‌റ്റഡിയിലെടുത്തു. ഇന്നോവ കാർ കണ്ടെത്താനുണ്ട്‌. ബിനോയ്‌ ഇന്നോവ കാറിൽ ഉപയോഗിച്ച വ്യാജ നമ്പർപ്ലേറ്റ്‌ പറശ്ശിനിക്കടവിലെ പെട്രോൾ പമ്പിടുത്തുള്ള കാട്ടിൽനിന്ന്‌ കണ്ടെത്തി. ബിനോയിയുടെ തെളിവെടുപ്പ്‌ പൂർത്തിയായതോടെ കോടതിയിൽ ഹാജരാക്കും. റിമാൻഡിലുള്ള വയനാട്‌ സ്വദേശി അമൽ ടോമിനെ കസ്‌റ്റഡിയിൽ ലഭിക്കാൻ തിങ്കളാഴ്‌ച കോടതിയിൽ അപേക്ഷ നൽകും. കോവിഡ്‌ സ്ഥിരീകരിച്ച ഇയാൾക്ക്‌ ഇപ്പോൾ നെഗറ്റീവായി. കേസിൽ ഇതുവരെ മൂന്നുപേരാണ്‌ അറസ്‌റ്റിലായത്‌. ഇവരുമായി ബന്ധമുള്ള ഒമ്പതുപേർ പിടിയിലാകാനുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top