08 December Wednesday

പൂവാളയിലെ കമലയ്ക്ക് 
ഇന്ന്‌ വീട്‌ കൈമാറും

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

ഇരിയണ്ണി

കാലവർഷ കെടുതിയിൽ വീട് നിലംപൊത്തിയ ഇരിയണ്ണി ബേപ്പ് പൂവാളയിലെ കമലയ്ക്ക് സിപിഐ എം ഇരിയണ്ണി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്‌മ നിർമിച്ച സ്നേഹവീടൊരുങ്ങി. തക്കോൽദാനം ശനി വൈകിട്ട് നാലരയ്ക്ക് സി എച്ച് കുഞ്ഞമ്പു എംഎൽഎ നിർവഹിക്കും. 
വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ബുദ്ധിമുട്ടുന്ന കമലക്ക് മൂന്ന് പെണ്മക്കളാണ്. വീട് തകർന്നപ്പോൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ട കുടുംബം ബന്ധുവീട്ടിലേക്ക് താമസം മാറ്റി. സിപിഐ എം നേതാക്കൾ സന്ദർശിച്ച്  ജനകീയ കൂട്ടായ്മയോടെ വീട് നിർമിച്ചു നൽകാനുള്ള സന്നദ്ധത കമലയെ അറിയിച്ചു. തുടർന്ന് ബി കെ നാരായണൻ ചെയർമാനായും പി വിനയകുമാർ കൺവീനറും  വിനോദ് പൂവാള ട്രഷററുമായി  കമ്മിറ്റി രൂപീകരിച്ചു. അംബേദ്‌കർ ക്ലബ് ഇരിയണ്ണി, യുവശക്തി ക്ലബ് ബേപ്പ്, 1997–-98 എസ്എസ്എൽസി ബാച്ച് ഇരിയണ്ണി, ഗ്രാന്മ സ്വയം സഹായ സംഘം തലക്കോട്, ഡിവൈഎഫ്ഐ ഇരിയണ്ണി മേഖലാ കമ്മിറ്റി, നിർമാണ തൊഴിലാളി യൂണിയൻ (സിഐടിയു) ഇരിയണ്ണി മേഖലാ കമ്മിറ്റി, ഇരിയണ്ണി സ്‌കൂളിശൽ എൻഎസ്എസ് യൂണിറ്റ്, അധ്യാപകർ, പ്രവാസികൾ എന്നിവരും സഹായത്തിനെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top