23 August Friday

ശാരദാനിലയം മധുരം പകരും മുന്തിരിത്തോപ്പ‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2019

വീട്ടുമുറ്റത്തെ മുന്തിരിവള്ളികളെ പരിപാലിക്കുന്ന ഉഷ

 കാസർകോട്‌

അടുക്കത്ത്‌ബയൽ കേളുഗുഡ്ഡെ ശാരദാ നിലയത്തിലെത്തുന്നവർക്ക്‌ കാണാം; മുറ്റം നിറയെ പന്തലിച്ചുകിടക്കുന്ന മുന്തിരിവള്ളികൾ. അതിലെമ്പാടും പച്ചനിറത്തിൽ  കുലകുലയായി നിൽക്കുന്ന മുന്തിരികളും. മുറ്റം മുതൽ മട്ടുപ്പാവ‌് വരെ പടർന്നുകിടക്കുകയാണ്‌ മുന്തിരിവള്ളികൾ. മധൂർ അഗ്രികൾചറിസ്‌റ്റ്‌ സഹകരണ സംഘം ഡയറക്ടറായ ഉഷയുടെ വീട്ടുമുറ്റമാണ്‌ കൊച്ചു മുന്തിരിത്തോപ്പായി മാറിയത്‌. ഒന്നരവർഷം മുമ്പ്‌ വിദ്യാനഗറിൽനിന്ന്‌ കൊണ്ടുവന്ന്‌ നട്ടതാണ്‌ മുന്തിരിവള്ളി. ആകെയുള്ള അഞ്ചുസെന്റ്‌ സ്ഥലത്ത്‌ വീട്‌ കഴിഞ്ഞുള്ള പ്രദേശമാകെ ചെടികളും മറ്റുമായി നിറഞ്ഞിരിക്കുകയാണ്‌. കൂലിപ്പണിയെടുത്ത്‌ കിട്ടുന്ന വരുമാനം പൂർണമായും ചെടികളെയും പക്ഷികളെയും നായകളെയും പരിപാലിക്കാൻ നീക്കിവയ്‌ക്കുകയാണ‌്. പണിയില്ലെങ്കിൽ ദിവസം മുഴുവൻ മുറ്റത്തുണ്ടാകും; ചെടികളെ പരിപാലിച്ച്‌. കർണാടകത്തിലെ മടിക്കേരിയിൽനിന്നുപോലും കൊണ്ടുവന്ന ചെടികൾ ഇക്കൂട്ടത്തിലുണ്ട്‌. സിപിസിആർഐയിൽനിന്ന്‌ വാങ്ങുന്ന ജൈവവളമാണ്‌ ഇവയുടെ വളർച്ചയ്‌ക്കായി ഉപയോഗിക്കുന്നത്‌. കൂടാതെ ആഫ്രിക്കൻ തത്തകളെയും ലൗവ്‌ ബേർഡ്‌സിനെയും മക്കളെപ്പോലെ പരിപാലിക്കുകയാണ്‌ ഉഷ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top