17 January Sunday

തെക്കിൽ ‐പെരുമ്പള ബൈപാസ്‌ റോഡ്‌ കള്ള പ്രചാരണവുമായി ലീഗ‌്

സ്വന്തം ലേഖകൻUpdated: Tuesday Jul 16, 2019
ചട്ടഞ്ചാൽ
തെക്കിൽ ‐പെരുമ്പള കാസർകോട്‌ ബൈപാസ്‌ റോഡ്‌  ഇല്ലാതാക്കാൻ  ലീഗുകാർ വ്യാജ പ്രചാരണവുമായി രംഗത്ത്‌. സ്ഥലം ലഭിക്കാത്തതുകൊണ്ടാണ്‌ ബൈപാസ്‌ റോഡ്‌ യാഥാർഥ്യമാകാത്തതെന്ന വസ്-തുത മറച്ച്- വച്ചാണ്‌  എംഎൽഎക്കെതിരെ മുസ്ലിംലീഗുകാർ  മുതലെടുപ്പിനായി  വാർത്താസമ്മേളനം നടത്തിയത്‌. കഴിഞ്ഞ മൂന്നു വർഷമായി ഈ പദ്ധതി യാഥാർഥ്യമാക്കാൻ കെ കുഞ്ഞിരാമൻ എംഎൽഎ കിണഞ്ഞുശ്രമിച്ചു വരികയാണ്‌. 
കാസർകോട്‌  ഭാഗത്തേക്ക്‌ ചെർക്കള ദേശീയപാത വഴിയുള്ള ഗതാഗതക്കുരുക്ക്‌ ഒഴിവാക്കി  യാത്ര സുഖമമാക്കാനാണ്‌ തെക്കിൽ പാലം മുതൽ ചന്ദ്രഗിരി പാലം വരെയുള്ള  പുഴയോരത്തോടെ ബൈപ്പാസ്- നിർമിക്കാൻ തീരുമാനിച്ചത്‌. ഈ ആവശ്യം  യുഡിഎഫ്- സർക്കാരിന്റെ കാലത്ത്‌ നിയമസഭയിൽ ഉന്നയിച്ചത്‌ കെ കുഞ്ഞിരാമനായിരുന്നു.  ഇതിനെ തുടർന്ന‌് നബാഡിന്റെ സഹായത്തോടെ ബൈപ്പാസ്-  നിർമിക്കുന്നതിന് ഡിപിആർ തയ്യാറാക്കാൻ  പ്രാഥമികാനുമതി ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ യോഗം ചേർന്നു, മുസ്ലിം ലീഗ‌് നേതാവും  ചെമ്മനാട്‌ പഞ്ചായത്ത്- പ്രസിഡന്റുമായ  കല്ലട്ര അബ്ദുൾഖാദർ ചെയർമാനായും മുൻ പഞ്ചായത്തംഗം  എ നാരായണൻ നായർ കൺവീനറുമായുള്ള കമ്മിറ്റി രൂപീകരിച്ച്‌  പ്രവർത്തനവുമായി മുന്നോട്ട്- പോയി. 
ഡിപിആർ  സമർപ്പിച്ചുവെങ്കിലും  നബാഡിലേക്കുള്ള- ലിസ്-റ്റിൽ നിന്ന് ഈ പ്രവൃത്തി  യുഡിഎഫ്‌ സർക്കാർ ഒഴിവാക്കി.  പിന്നീട്‌ എൽഡിഎഫ്- സർക്കാരിന്റെ ആദ്യബജറ്റിൽ തന്നെ ബൈപാസ്‌ റോഡിനുള്ള അനുമതി ലഭിച്ചു. വീണ്ടും യോഗം വിളിച്ചു ചേർത്തു തഹസിൽദാർക്ക്- കത്ത്- നൽകി.  തുടർന്ന്‌ സാറ്റലൈറ്റ‌്  സർവ്വേയിലൂടെ  അലൈമെന്റ‌് - നിശ‌്ചയിച്ചു ഡിപിആർ തയ്യാറാക്കി കിഫ്-ബിക്ക്- സമർപ്പിച്ചു. 55.27 കോടി രൂപയുടെ സാമ്പത്തിക്കാനുമതി നൽകി സർക്കാർ ഏജൻസിയായ ആർബിഡിസികെ യെ ടെണ്ടർ ചെയ്-ത്- പ്രവൃത്തി നടപ്പിലാക്കാൻ ചുമതലപ്പെടുത്തി.
ബൈപാസ്‌ റോഡുമായി ബന്ധപ്പെട്ട്-  എംഎൽഎ ചെമ്മനാട്- പഞ്ചായത്ത്- ഓഫീസിൽ  നാലുതവണ  യോഗം വിളിച്ചു ചേർത്തു. കിഫ്-ബി മാനദണ്ഡപ്രകാരം റോഡിന് വീതി ലഭ്യമായാൽ മാത്രമേ ടെണ്ടർ നടപടി തുടങ്ങാൻ സാധിക്കുകയുള്ളു. ആയതിനാൽ ബൈപാസ്‌ റോഡ്‌ കടന്നുപോകുന്ന ഭാഗങ്ങളിൽ ദേശീയ പാതയ്‌ക്ക്‌ സ്ഥലം നൽകിയ വ്യവസ്ഥയിൽ തന്നെ ഭൂമി ഏറ്റെടുക്കാൻ തീരുമാനമായി.  നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാണെന്ന്‌  എംഎൽഎ യോഗത്തിൽ അറിയിച്ചു. 
ജനങ്ങൾക്ക്-  ബുദ്ധിമുട്ടുണ്ടാക്കി  അവരുടെ  ഭൂമി നോട്ടിഫിക്കേഷൻ ചെയ്-ത്- നിർബന്ധപൂർവം ഏറ്റെടുക്കുക - ലക്ഷ്യമല്ലെന്നും ജനങ്ങൾ സ്വയം മുന്നോട്ടു വരണമെന്നും  അഭ്യർഥിച്ചു. പദ്ധതി യാഥാർഥ്യമാകുമെന്നുവന്നപ്പോൾ  ചിലർ രംഗത്ത‌് വരികയും  ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ‌്തു.  ഭൂമി വിലക്ക്- തരാൻ സന്നദ്ധരായി വന്നവരെ  വിലക്കി. പദ്ധതിയുടെ ഭാഗമായി  ആരാധനാലയം പൊളിക്കുമെന്നായിരുന്നു ഒരു കള്ള പ്രചാരണം.   എന്നാൽ ആരാധാനാലയത്തിന‌്   പ്രത്യേക പരിഗണന നൽകി ഈ ഭാഗത്ത്- പത്തുമീറ്റർ ചുരുക്കുകയാണ് ഡിപിആറിൽ ചെയ്-തിട്ടുള്ളത്-. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top