16 July Tuesday

അരങ്ങൊരുക്കി അവർ ഒറ്റയ‌്ക്ക‌്

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019
നീലേശ്വരം
നാടക രചനയും സംവിധാനവും അഭിനേതാക്കളും എല്ലാം കുട്ടികൾ. നാടക ക്ലൈമാക്‌സും തുടക്കവും ഒടുക്കവും അവർ ചർച്ച ചെയ്ത് തീരുമാനിച്ചു. "ഒറ്റയില തണൽ’ എന്ന പേരും നൽകി. 
ജില്ലാ ലൈബ്രറി കൗൺസിൽ ജില്ലയിലെ ബാലവേദി കുട്ടികൾക്ക്  പട്ടേന ജനശക്തി ഗ്രന്ഥാലയത്തിൽ അരങ്ങൊരുക്കം എന്ന പേരിൽ ഒരുക്കിയ നാടക കളരിയിലാണ് കുട്ടികൾ  നാടകം രംഗത്ത് അവതരിപ്പിച്ചത്. പരിസ്ഥിതി പ്രശ‌്നത്തിൽ ഭൂമിയിലുള്ള ജീവജാലങ്ങൾ അനുഭവിക്കുന്ന കെടുതിയാണ് നാടക പ്രമേയം. അമ്മക്കിളിയുടെ ചിന്തകളിലൂടെയാണ് നാടകം വികസിക്കുന്നത്. അഞ്ച‌് ദിവസത്തെ നാടക പരിശീലനത്തിനൊടുവിൽ സമാപന സമ്മേളനത്തിൽ നാടകം അവതരിപ്പിച്ച് കുട്ടികൾ  കൈയടി നേടി.  നാടകമുണ്ടാക്കി രംഗത്തവതരിപ്പിക്കാനുള്ള ആത്മ വിശ്വാസത്തോടെയാണ് കുട്ടികൾ കളരി വിട്ടിറങ്ങുന്നത‌്.  
ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി വി കെ പനയാൽ, പ്രസിഡന്റ‌് ഡോ. പി പ്രഭാകരൻ എന്നിവർ ക്യാമ്പിന‌് നേതൃത്വം നൽകി.  മുപ്പത് കുട്ടികൾ  പങ്കെടുത്തു. ഉദയൻകുണ്ടംകുഴിയാണ് പരിശീലകൻ. ഗോപിനാഥ് കോഴിക്കോട്, രാമചന്ദ്രൻ തുരുത്തി, രവി പട്ടേന, പ്രവീൺ കടകം എന്നിവർ വിവിധ ദിവസങ്ങളിൽ ക്ലാസെടുത്തു. നഗരസഭ ചെയർമാന്മാരായ വി വി രമേശൻ, പ്രൊഫ. കെ പി ജയരാജൻ എന്നിവർ ക്യാമ്പ് സന്ദർശിച്ചു. 
സമാപന സമ്മേളനം സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി പി അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. എ ആർ സോമൻ അധ്യക്ഷനായി. കെ പി സതീഷ്ചന്ദ്രൻ, ഗോപിനാഥ് കോഴിക്കോട് എന്നിവർ മുഖ്യാതിഥിയായി.  പി വി കെ പനയാൽ, ഉമേഷ് സാലിയൻ, പി ദാമോദരൻ, പി വേണുഗോപാലൻ, കെ പി അജിത്, എ രാജഗോപാലൻ, പി നിഷ, പി കെ അഹമ്മദ് ഹുസൈൻ എന്നിവർ സംസാരിച്ചു. ഡോ. പി പ്രഭാകരൻ സ്വാഗതവും ടി രാജൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top