16 June Sunday

ചുമട്ടുതൊഴിലാളികളുടെ കുടുംബസംഗമങ്ങൾ ചേരും

വെബ് ഡെസ്‌ക്‌Updated: Saturday Feb 16, 2019

ചുമട്ടുതൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ പ്രവര്‍ത്തക ശില്‍പശാല സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ രാജന്‍ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട‌് 

ലോകസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ചരിത്രവിജയം സമ്മാനിക്കാനുള്ള പ്രവർത്തനങ്ങളിൽ അണിനിരക്കാൻ ഹെഡ‌്  ലോഡ‌് ആൻഡ‌് ജനറൽ വർക്കേഴ്സ‌് യൂണിയൻ (സിഐടിയു) ജില്ലാ പ്രവർത്തക ശിൽപശാല ആഹ്വാനം ചെയ‌്തു. മാർച്ച‌് അഞ്ചിനകം പഞ്ചായത്തുകളിൽ  ചുമട്ട‌ു തൊഴിലാളികളുടെ കുടുംബസംഗമങ്ങൾ സംഘടിപ്പിക്കും.  
ശിൽപശാല സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി ടി കെ.രാജൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ടി വി ജയചന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ പി രാജൻ, ട്രഷറർ എൻ വി കൃഷ്ണൻ, ജില്ലാ സെക്രട്ടറി കെ വി കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top