കാസർകോട്
പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ 80 സ്തനാർബുദ രോഗികൾക്ക് സ്നേഹ സമ്മാനം നൽകി. സമ്മാനം വഹിച്ച വാഹനത്തിന്റെ ഫ്ളാഗ് ഓഫും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി നിർവഹിച്ചു. ഡോ. ഇ മോഹനൻ അധ്യക്ഷനായി. നഗരസഭാ അധ്യക്ഷ കെ വി സുജാത മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ. വി ബാലകൃഷ്ണൻ മുഖ്യാതിഥിയായി. ജില്ലാ ആശുപത്രി ഡെപ്യുട്ടി സൂപ്രണ്ട് ഡോ. ഇ വി ചന്ദ്രമോഹനൻ, ഡോ. രാജു മാത്യു സിറിയക്, ഡോ. ശ്രീജിത് മോഹൻ, ഡോ. സ്വാതി കെ കുമാർ, എം ദാക്ഷായണി, പി മുരളീധരൻ, കമൽ കെ ജോസ് എന്നിവർ സംസാരിച്ചു. അബ്ദുൾ ലത്തീഫ് മഠത്തിൽ സ്വാഗതവും പി ഷിജി ശേഖർ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..