കാസർകോട്
പ്രളയം ബാധിച്ച വില്ലേജുകളിലെ വായ്പാ മോറട്ടോറിയത്തിന് 23ന് മുമ്പായി അപേക്ഷിക്കണമെന്ന് ലീഡ് ബാങ്ക് മനേജർ അറിയിച്ചു. ഒരു വർഷമാണ് മോറട്ടോറിയം കാലാവധി. ജലൈ 31 ന് വായ്പ കുടിശ്ശിക ഇല്ലാത്തവരാണ് അപേക്ഷിക്കേണ്ടത്. 33 ശതമാനത്തിലേറെ നാശനഷ്ടമുണ്ടായ വില്ലേജുകളിലെ താമസകാർക്കാണ് അർഹത. ദുരിതബാധിതമായ റവന്യു വകുപ്പ് പ്രഖ്യാപിച്ച എല്ലാ വില്ലേജുകളും ഇതിൽപെടും. കൃഷി, കൃഷി അനുബന്ധ, ഭവന, വിദ്യാഭ്യാസ, ചെറുകിട, -ഇടത്തരം, വ്യാവസായ വായ്പകൾക്കാണ് ആനുകൂല്യം. വിദ്യാഭ്യാസ വായ്പക്ക് 6 മാസത്തെ മോറട്ടോറിയം ലഭിക്കും. വായ്പ പുനക്രമീകരിക്കാൻ അപേക്ഷിക്കുന്നവർക്ക് മാത്രമെ ആനുകുല്യം ലഭിക്കുകയുള്ളൂ.