25 September Saturday

പെരിങ്ങാരയിൽ ചെങ്കല്ലറ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021

കയ്യൂർ–- -ചീമേനി പഞ്ചായത്തിലെ പെരിങ്ങാരയിൽ കണ്ടെത്തിയ ചെങ്കല്ലറ

 

ചീമേനി
കയ്യൂർ–- -ചീമേനി പഞ്ചായത്തിലെ പെരിങ്ങാരയിൽ മഹാശിലാ സ്മാരകങ്ങളായ ചെങ്കല്ലറകൾ കണ്ടെത്തി. മുകൾ ഭാഗത്ത് അടച്ചും ഒരു ഭാഗത്ത് കവാടത്തോടും കൂടി  ചെങ്കൽപാറ തുരന്നും നിർമിച്ചവയാണ്‌.  ചെങ്കല്ലറകളിൽ, ഒന്ന് വർഷങ്ങൾക്ക് മുമ്പുതുറന്ന നിലയിലാണ്‌. 
വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള മൺപാത്രങ്ങളും ഇരുമ്പായുധങ്ങളും അടക്കം ചെയ്താണ് 1800 വർഷങ്ങൾക്ക് മുമ്പ് മഹാശിലാ കാലഘട്ടത്തിലെ മനുഷ്യർ ചെങ്കല്ലറ നിർമിച്ചിരുന്നത്. നിധിക്കുഴി എന്ന് തദ്ദേശീയമായി അറിയപ്പെടുന്ന ഗുഹകളാണിത്‌. സാമൂഹ്യ പ്രവർത്തകൻ അശോകൻ പെരിങ്ങാര, മനോജ്കുമാർ എന്നിവരിൽ നിന്നും വിവരം അറിഞ്ഞ കാഞ്ഞങ്ങാട് നെഹ്റു കോളേജ് ചരിത്ര വിഭാഗം മേധാവി നന്ദകുമാർ കോറോത്ത്, ചരിത്രാധ്യാപകൻ സി പി രാജീവൻ എന്നിവർ സന്ദർശിച്ചാണ് ഗുഹകൾ മഹാശിലാ  സംസ്കാരത്തിന്റ ചരിത്ര ശേഷിപ്പുകളാണെന്ന്‌ സ്ഥിരീകരിച്ചത്. 
പിലിക്കോട്, ചന്ദ്രവയൽ, പള്ളിപ്പാറ, അരിയിട്ടപാറ, പോത്താംങ്കണ്ടം, പനങ്ങാട്‌, ഉമ്മിച്ചി പൊയിൽ, തലയടുക്കം, പരപ്പ, ബാനം, ഭീമനടി, പ്ലാച്ചിക്കര, കനിയാൽ, കുറ്റിക്കോൽ, ബങ്കളം, കല്ലഞ്ചിറ, മാവുള്ള ചാൽ, നാലിലാംകണ്ടം, കല്ലഞ്ചിറ, മടിക്കൈ, പൈവളിഗെ, കാര്യാട് മലപ്പച്ചേരി എന്നിവിടങ്ങളിലും  പലപ്പോഴായി ചെങ്കല്ലറകൾ കണ്ടെത്തിയിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top