22 October Tuesday

കമ്മ്യൂണിസ്‌റ്റ്‌ പ്രസ്ഥാന ചരിത്രം: വിവര ശേഖരണം ഇന്ന്‌ മുതൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019
കാസർകോട്  
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർടിയുടെ ആധികാരിക ചരിത്രവും പാർടി ആർക്കൈവ്സും തയ്യാറാക്കുന്നതിനായള്ള വിവരശേഖരണം ഞായറാഴ്‌ച ആരംഭിക്കും. ജില്ലയിലെ 12 ഏരിയകളിലും രൂപീകരിച്ച ചരിത്രരചനാസമിതികളുടെ നേതൃത്വത്തിലാണ്‌ ശേഖരിക്കുക.  സംസ്ഥാന തലത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾക്കൊപ്പം ജില്ലയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം സമഗ്രമായി തയ്യാറാക്കി  പ്രസിദ്ധീകരിക്കാനും ഉദ്ദേശിക്കുന്നുണ്ട്.  
ചരിത്രരചനക്കാവശ്യമായ വിവരങ്ങളും പാർടി ആർക്കൈവ്സിലേക്കുള്ള സാമഗ്രികളും വസ്തുക്കളും രേഖകളും ശേഖരിക്കും.പാർടിയുടെയും വർഗബഹുജന സംഘടനകളുടെയും എല്ലാതലങ്ങളുമായി ബന്ധപ്പെട്ട മിനുട്സുകൾ, റിപ്പോർട്ടുകൾ, സമ്മേളന രേഖകൾ, നോട്ടീസുകൾ, ബാഡ്ജുകൾ, ലഘുലേഖകൾ, പുസ്തകങ്ങൾ, കുറിപ്പുകൾ, സർക്കുലറുകൾ, പഴയകാലരശീതികൾ, കാർഡുകൾ എന്നിവ കൈവശമുള്ളവർ   ചരിത്രരചനാസമിതിയെ ഏൽപിക്കണമെന്ന്‌ സിപിഐ എം ജില്ല സെക്രട്ടറി  എം വി ബാലകൃഷ്‌ണൻ അഭ്യർഥിച്ചു. 
പാട്ടുകൾ, ഗാനങ്ങൾ, മുദ്രാവാക്യങ്ങൾ, ഫോട്ടോകൾ, പൂരക്കളി,കോൽക്കളി,കഥാപ്രസംഗം,നാടകം തുടങ്ങിയ കലാരൂപങ്ങളുടെരചനകളും അവതരണവും, പത്രറിപ്പോർട്ടുകൾ, നേതാക്കളുടെയും മറ്റും ഡയറികൾ, കുറിപ്പുകൾ, സ്മരണികകൾ, സുവനീറുകൾ, സപ്ലിമെന്റുകൾ തുടങ്ങിയവയെല്ലാം ശേഖരിക്കും. സിപിഐ എം സംസ്ഥാന കമ്മിറ്റി ഇതിനകം  മൂന്ന് വാള്യങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞു.സിപിഐ എം  രൂപീകരണം മുതൽ ഇതേവരെയുള്ള കാര്യങ്ങൾ പ്രതിപാദിക്കുന്ന രണ്ട് വാള്യങ്ങളാണ് ഇനി പ്രസിദ്ധീകരിക്കാനുള്ളത്.
പ്രധാന വാർത്തകൾ
 Top