24 October Thursday

ടൂറിസം മേഖലയിൽ കേരളം ശ്രദ്ധേയം: മന്ത്രി ഇ പി

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019
നീലേശ്വരം 
ടൂറിസം രംഗത്ത് കേരളം ഇന്ത്യയിൽ ശ്രദ്ധിക്കപ്പെടുന്ന സംസ്ഥാനമായി മാറിയിരിക്കയാണെന്ന് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. നീലേശ്വരം പ്രവാസി ക്ഷേമ സഹകരണ സംഘത്തിന്റെ പ്രവാസി കോഫി ഹൗസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രവാസികൾക്ക് പ്രത്യേകപരിഗണനയാണ് എൽഡിഎഫ് സർക്കാർ നൽകുന്നത്. ടൂറിസം രംഗത്ത് പുരോഗതി ഉണ്ടായാൽ അതിന്റൈ ഫലം മറ്റ് മേഖലകളിലുമുണ്ടാകും. കാർഷിക വ്യവസായ മേഖല കൂടി പരിപോഷിപ്പിച്ചാൽ നാട് പുരോഗതിയിലേക്ക്‌ കുതിക്കും.  എന്നാൽ പരിസ്ഥിതിക്ക് കോട്ടം തട്ടാതെ നോക്കണം.  തർക്കങ്ങൾക്കും വിവാദങ്ങൾക്കും ഈ സർക്കാരിന്‌ താൽപര്യമില്ല.  സമഗ്ര പുരോഗതിയാണ് സർക്കാറിന്റെ ലക്ഷ്യം മന്ത്രി പറഞ്ഞു.
നഗരസഭ ചെയർമാൻ പ്രഫ.കെ പി ജയരാജൻ അധ്യക്ഷനായി. നഗരസഭ കൗൺസിലർ എറുവാട്ട്മോഹനൻ, അസിസ്റ്റന്റ് രജിസ്ട്രാർ വി ചന്ദ്രൻ ,ടി കെ രവി, മാമുനിവിജയൻ ,പി വിജയകുമാർ, എം രാധാകൃഷ്ണൻ നായർ, വെങ്ങാട്ട് കുഞ്ഞിരാമൻ, ഇബ്രാഹിം പറമ്പത്ത്, എം രാധാകൃഷ്ണൻ നായർ, കെ പി നാരായണൻ, കൈ പ്രത്ത് കൃഷ്ണൻ നമ്പ്യാർ, കെ പി രവീന്ദ്രൻ, കെ രഘു, വി വി ഉദയകുമാർ, കെ മോഹനൻ, കണ്ടത്തിൽ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. പി ചന്ദ്രൻ സ്വാഗതവും കെ ഗീത നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top